കര്‍ണാടകയില്‍ ക്വാറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറു പേര്‍ മരിച്ചു...

കര്‍ണാടകയില്‍ ക്വാറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറു പേര്‍ മരിച്ചു. ചിക്കബല്ലാപുരയില്‍ സ്വകാര്യ വ്യക്തിയുടെ ക്വാറിയിലാണ് സ്‌ഫോടനമുണ്ടായത്. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് പൊട്ടിത്തെറിയുണ്ടായത്. പത്തോളം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന ജെലാറ്റിന്‍ സ്റ്റിക്കുകള്‍ ഒരു വാഹനത്തില്‍ കടത്തുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസം ശിവമോഗയില്‍ ക്വാറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറു പേര്‍ മരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha