കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് 'ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിൽ പരിസ്ഥിതി പ്രവർത്തക ദിശ രവിയ്ക്ക് ജാമ്യം

ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിശ രവിയ്ക്ക് ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ദിഷ രവിക്ക് ജാമ്യം നൽകിയത്. അറസ്റ്റിലായി പത്താം ദിവസമായിരുന്നു ജാമ്യം ലഭിക്കുന്നത്. ഓരോ ലക്ഷം രൂപ കെട്ടിവച്ച് രണ്ടുപേരുടെ ആള്‍ജാമ്യത്തിലാണ് ദിശയെ ജാമ്യത്തില്‍ വിട്ടിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച കര്‍ഷക സമരത്തിന്റെ ടൂള്‍കിറ്റ് നല്‍കിയതിനു പിന്നില്‍ ദിശ രവിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ് ചെയ്തത്.
ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നാണ് ദില്ലി പൊലീസ് വാദിച്ചത്. എന്നാൽ ദിശയ്ക്കെതിരെ ദില്ലി അക്രമണത്തില്‍ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിച്ചു. ദിഷയുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. അതേസമയം കേസിൽ പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നിഖിത ജേക്കബ്, ശാന്തനു മുളുക് എന്നിവരെ പൊലീസ് സൈബർ സെൽ ചോദ്യം ചെയ്തു. ദിഷയുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്.
https://www.facebook.com/Malayalivartha























