Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ലൈഫ് മിഷന്‍ ഇടപാട് കേസുമായി ബന്ധപ്പെട്ട് യുണിടാക് എംഡി സന്തോഷ് ഈപ്പനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതിയാക്കി... ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് സന്തോഷ് ഈപ്പനെതിരായ കേസ്..

23 FEBRUARY 2021 07:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

എവിടെത്തിരിഞ്ഞൊന്നും നോക്കിയാലും അവിടെല്ലാം അഴിമതിക്കഥകള്‍ മാത്രം. പറയുന്നത് കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും തന്നെയാണ്. ഏറ്റവുമൊടുവില്‍ ഇതാ കേരളം കൊട്ടിഘോഷിച്ച ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍.

യുണിടാക് എംഡി സന്തോഷ് ഈപ്പനെതിനെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു. ഇതൊക്കെ എന്ത് സാമ്പില്‍ മാത്രം. ലാവിലിനില്‍ തുടങ്ങി ലൈഫ് വരെ എന്തൊക്കെ ഇനി പുറത്ത് വരാനിരിക്കുന്നു? ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷന്‍ വിദേശത്തേക്ക് ഡോളറാക്കി കടത്തിയതും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്.

ലൈഫ് മിഷന്‍ ഇടപാട് കേസുമായി ബന്ധപ്പെട്ട് യുണിടാക് എംഡി സന്തോഷ് ഈപ്പനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതിയാക്കി. ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് സന്തോഷ് ഈപ്പനെതിരായ കേസ്. ഇയാള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തു. വിപുലമായ രീതിയിലുള്ള അന്വേഷണത്തിനാണ് ഇഡി പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സന്തോഷ് ഈപ്പനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. നിലവില്‍ സന്തോഷ് ഈപ്പന്‍ മാത്രമാണ് പ്രതി.

1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തി എന്നതാണ് പ്രധാനപ്പെട്ട ആരോപണം. അതില്‍ അഞ്ച് പേരെ പ്രതിയാക്കി കസ്റ്റസ് കേസെടുത്തിരുന്നു. അപ്പോള്‍ ഇനി അധികം വൈകാതെ വിജയയാത്ര നടത്തുന്ന സുരേന്ദ്രന് അടുത്ത വെടിപ്പൊട്ടിക്കാനുള്ള വകുപ്പ് ആയി. കാരണം ലാവ്‌ലിനില്‍ നിര്‍ണായക കാര്യങ്ങള്‍ നടക്കുമ്പോള്‍ പിണറായിക്ക് മുന്നില്‍ എന്ത് എന്ന ചോദ്യം വാളായി നില്‍ക്കുമ്പോള്‍ സുരേന്ദ്രന്‍ നേരത്തെ കൊളുത്തിയ മാലപ്പടക്കം ആളിക്കത്തുകയാണ് ഇടതുമുന്നണിയിലും ഐക്യജനാധിപത്യ മുന്നണിയിലും.

കാരണം പിണറായുടെ ഉറ്റചങ്ക് ആന്റണിയോ, ലാവ്ലിനില്‍ ചതിച്ചതാര് എന്നീ ചോദ്യങ്ങള്‍ തൊടുത്തുവിട്ട് ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ നട്ടെല്ലൊടിച്ച് സുരേന്ദ്രന്‍ വിജയയാത്രയില്‍ തേരോട്ടം നടത്തുകയാണ്.

കേരളത്തില്‍ അഴിമതികേസുകളുടെ ഒത്തുതീര്‍പ്പു രാഷ്ട്രീയം തുടങ്ങുന്നത് എസ്.എന്‍.സി ലാവ്ലിന്‍ കേസു മുതലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ലാവ്ലിന്‍ കേസില്‍ കോണ്‍ഗ്രസ് പിണറായിയെ സഹായിച്ചുവെന്നത് വലിച്ചുകീറി പുറത്തിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഇടത് സഖ്യത്തിന്റെ ഒന്നാം യുപിഎ സര്‍ക്കാര്‍ ഇതിന്റെ ഉപകാരസ്മരണയാണ്. അതിന്റെ തുടര്‍ച്ചയാണ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ പിണറായി വിജയന്‍ അട്ടിമറിച്ചത്.

ഏ.കെ ആന്റണിയും ടി.കെ.എ നായരുമാണ് പിണറായിക്ക് വേണ്ടി കേസ് അട്ടിമറിച്ചത്. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത തരത്തിലുള്ള അഴിമതി ഒത്തുതീര്‍പ്പുകളാണ് നടക്കുന്നത്. കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവും അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്നില്ല. ലാവ്ല്ലിന് ശേഷമാണ് ഇങ്ങനെയൊരു സംസ്‌ക്കാരം വന്നത്.

പിണറായി സര്‍ക്കാര്‍ തീവെട്ടിക്കൊള്ള നടത്തിയിട്ടും കോണ്‍ഗ്രസ് പ്രതികരിക്കാത്തത്
ഇതുകൊണ്ടാണ്.കേരളത്തില്‍ അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ അഴിമതി നടത്തിയ രാഷ്ട്രീയ നേതാക്കള്‍ ജയിലിലാകുമ്പോള്‍ ഇവിടെ ഊഴം അനുസരിച്ച് അഴിമതി നടത്തുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്കെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ എല്ലാ കേസുകളും മുക്കി. കെ.ബാബുവിനെതിരായ കേസിന്റെ അവസ്ഥ എന്താണ്? ബാബുവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തത് വലിയ വാര്‍ത്തയായിരുന്നു. വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ അഞ്ചുവര്‍ഷമായിട്ടും ഒരു പുരോഗതിയുമില്ല.

പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം യുഡിഎഫ് നേതാക്കള്‍ക്കെതിരായ എല്ലാ കേസുകളും അട്ടിമറിച്ചു. വികസനത്തെ കുറിച്ച് വലിയ പരസ്യമാണ് പിണറായി സര്‍ക്കാര്‍ നല്‍കുന്നത്. അപ്പോള്‍ ഇനി സ്വര്‍ണക്കള്ളക്കടത്ത് കേസ് ഇനി എവിടെയെത്തി നില്‍ക്കും.

ഇനി അതിലേയ്ക്ക് വരാം. ഏതായാലും സ്വര്‍ണക്കടത്ത്, ലാവലിന്‍ കേസുകളില്‍ ഒരു ഒത്തുകളിയുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ലാവ്‌ലിന്‍ കേസില്‍ എല്ലാ തെളിവുകളും ശേഖരിക്കാനാണ് സിബിഐ കോടതിയില്‍ സമയം ആവശ്യപ്പെട്ടത്. സിബിഐ ഒത്തുകളിക്കാന്‍ നില്‍ക്കില്ല. കേസ് നന്നായി വാദിക്കാന്‍ വേണ്ടിയാണ് സമയം തേടിയത്.

സ്വര്‍ണക്കടത്ത് കേസില്‍ ഓരോ ഘട്ടത്തിലും പ്രതികരിച്ചത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോള്‍ പ്രതികരിക്കാത്തത് വാര്‍ത്തകള്‍ വരാത്തതിനാലാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് അഴിമതി രാജിന് കാരണം എസ്എന്‍സി ലാവ്‌ലിന്‍ കേസ് നീതിപൂര്‍വ്വകമായി നടക്കാത്തതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനോട് പിണറായി സര്‍ക്കാര്‍ മത്സരിക്കുകയാണ്. ലാവലിന്‍ കേസ് അട്ടിമറിക്കാന്‍ എ കെ ആന്റണിയും ടി കെ നായരും പിണറായി വിജയനെ സഹായിച്ചു. ഇരുമുന്നണികളും പരസ്പരം കേസ് അട്ടിമറിച്ച് കൊടുക്കുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആന്റണിയും ടി കെ എ നായരും ചേര്‍ന്ന് ഗൂഢാലോചന നടത്തി.

മറ്റ് ഒരിടത്തും കാണാത്ത അഡ്ജസ്റ്റ്‌മെന്റ് ഈ കേസില്‍ കണ്ടു. കേരളത്തിലെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്നില്ല. ആര്‍ ബാലകൃഷ്ണപിള്ള ഒഴികെ മറ്റാരും ശിക്ഷിക്കപ്പെട്ടില്ല. ലാവലിന്‍ കേസ് അട്ടിമറിക്കപ്പെട്ടതാണ് കേരളത്തില്‍ അഴിമതി വര്‍ദ്ധിക്കാന്‍ കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ തീവെട്ടിക്കൊള്ളയാണ് പിണറായിക്ക് അധികാരത്തിലേക്ക് വഴി തുറന്നത്. ബാര്‍ക്കോഴക്കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ല. കെ ബാബുവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണമടക്കം വിജിലന്‍സ് പിടിച്ചിട്ടും കേസ് മുന്നോട്ട് കൊണ്ടുപോയില്ല. പാലാരിവട്ടം കേസിലും അന്വേഷണം മുന്നോട്ട് പോയില്ല. യുഡിഎഫിന്റെ അഴിമതിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതല്ലാതെ മുന്നോട്ട് പോയില്ല. കടല്‍കൊള്ളയടിയിക്കുകയാണ് ഇടത് സര്‍ക്കാര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (19 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends