തമിഴ്നാട്ടില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്നാട്ടില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി തമിഴ്‌നാട് സര്‍ക്കാര്‍. അപകടംമൂലമോ അല്ലാതെയോ കുടുംബനാഥന്‍ മരിച്ചാല്‍ നിശ്ചിതതുക ഇന്‍ഷുറന്‍സായി ലഭിക്കുന്ന പദ്ധതിയാണ് ധനവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചത്.
പദ്ധതിക്ക് രൂപംനല്‍കി കഴിഞ്ഞുവെന്നും സംസ്ഥാനത്തെ 55.67 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.
കുടുംബനാഥന്റേത് സാധാരണമരണമാണെങ്കില്‍ രണ്ടുലക്ഷം രൂപയും അപകടമരണമെങ്കില്‍ നാലുലക്ഷം രൂപയുമാണ് ഇന്‍ഷുറസ് തുകയായി ലഭിക്കുക. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജോലിചെയ്യാന്‍ സാധിക്കാതെ വന്നാലും രണ്ടുലക്ഷം രൂപ ലഭിക്കും.
https://www.facebook.com/Malayalivartha























