ഉത്തര്‍പ്രദേശില്‍ കാറും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു....

ഉത്തര്‍പ്രദേശില്‍ കാറും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. യമുന എക്‌സ്പ്രസ് വേയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.
രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ആഗ്രയിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചു കയറിയ ശേഷം കാറില്‍ വന്നിടിക്കുകയായിരുന്നു.
കാറില്‍ യാത്ര ചെയ്തിരുന്നവരെല്ലാം മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും മധുര എസ്പി പറഞ്ഞു
" f
https://www.facebook.com/Malayalivartha























