കൊക്കെയിന്‍ പിടികൂടിയ സംഭവത്തില്‍ ഒരു ബിജെപി നേതാവ് കൂടി അറസ്‌റ്റില്‍; പിടികൂടിയത് ബലപ്രയോഗത്തിലൂടെ

കൊക്കെയിനുമായി കാറില്‍ സഞ്ചരിച്ച ബിജെപി യുവ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇപ്പോൾ ഇതാ ഈ കേസില്‍ പശ്‌ചിമ ബംഗാളില്‍ മറ്റൊരു ബിജെപി നേതാവിനെ കൂടെ അറസ്റ്റ് ചെയ്തിരിക്കുന്നു. ബിജെപി ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൈലാഷ് വിജയ്‌വര്‍ഗീയയുടെ അടുത്ത അനുയായിയും സംസ്ഥാന കമ്മിറ്റി അംഗവുമായ രാകേഷ് സിംഗാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത് . പമേല ഗോസ്വാമിയും മറ്റൊരു ബിജെപി പ്രവര്‍ത്തകനുമായിരുന്നു മയക്കുമരുന്നുമായി പിടിയിലായത് .
തന്നെ ചതിച്ചുവെന്നും സംഭവത്തിന് കാരണം രാകേഷ് സിംഗാണെന്നും പമേല അന്ന് അറസ്‌റ്റിനിടെ പറയുകയുണ്ടായി . തുടര്‍ന്ന് കേസില്‍ അന്വേഷണം തനിക്ക്നേരെ വരാനിടയുളളതറിഞ്ഞ് ഒളിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ബംഗാള്‍ ഡിറ്റക്‌ടീവ് വകുപ്പ് രാകേഷ് സിംഗിനെ പിടികൂടിയത്. കിഴക്കന്‍ ബര്‍ദ്ധമാന്‍ ജില്ലയിലെ ഗല്‍സി പൊലീസ് സ്‌റ്റേഷനിലാണ് രാകേഷ് സിംഗ് . രാകേഷ് സിംഗിനെ അറസ്‌റ്റ് ചെയ്യാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോൾ ഇയാളുടെ മക്കള്‍ പൊലീസിനെ തടഞ്ഞു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ രാകേഷ് സിംഗിനൊപ്പം രണ്ട് മക്കളായ സുവം സിംഗ്(25), സാഹേബ് സിംഗ്(21) എന്നിവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. എന്നാല്‍ വാറണ്ട് പോലുമില്ലാതെയാണ് പൊലീസ് അതിക്രമം കാട്ടിയതെന്നും ഇതിനെതിരെ ശക്തമായി പൊരുതുമെന്നും രാകേഷ് സിംഗിന്റെ മകള്‍ അറിയിക്കുകയുണ്ടായി . ഇരുനൂറോളം പൊലീസുകാരാണ് രാകേഷിനെ അറസ്‌റ്റ് ചെയ്യാനെത്തിയത്.
https://www.facebook.com/Malayalivartha























