ഹിമാചലില്‍ കനത്ത മഴയും മണ്ണിടിച്ചിലും... നിരവധി ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നു
ഹിമാചലില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ വ്യാപകമാവുകയാണ്. വലിയ പാറ കഷണങ്ങള്‍ റോഡിലേക്ക് വീണുകിടക്കുകയാണ്. മണ്ണുമാന്തി യന്ത്രം, ക്രെയിന്‍ തുടങ്ങിയ ഉപയോഗിച്ച് ഗതാഗതം പുന:സ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍. ദേശീയപാത അതോറിട്ടി അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഇന്ന് വൈകീട്ട് തന്നെ ദേശീയപാത തുറക്കുമെന്നും അറ്റകുറ്റപണികള്‍ പിന്നീട് നടത്തുമെന്നും ജില്ലാ പോലീസ് മേധാവി ആശിഷ് ശര്‍മ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മണാലിയിലേക്കുള്ള പ്രധാന പാതയാണിത്. ഇന്ന് പുലര്‍ച്ചെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
https://www.facebook.com/Malayalivartha