Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി..എല്ലാത്തിനും മൂലം തന്ത്രിയാണല്ലോ...തന്ത്രിയും വീഴും..


രൂക്ഷപ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍... കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍..രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും...


സൈബര്‍ അധിക്ഷേപത്തില്‍ അന്വേഷണം നടത്തുമെന്നും സൂചന..പെണ്‍കുട്ടിയുടെ മൊഴിയിലെ ഈ പരാമര്‍ശത്തില്‍ പൊലീസ് വിവരങ്ങള്‍ തേടും... രാഹുലിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി...


സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊലീസ് കാവൽ...

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കൂട്ട വംശനാശമാണ് ഉണ്ടാകാൻ പോകുന്നത്; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

03 MAY 2024 11:02 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്നു കടുത്ത ചൂട് പാലക്കാട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, 40 ഡിഗ്രി ചൂട് ആണ് പാലക്കാട് പരമാവധി രേഖപ്പെടുത്തുകയെന്ന് വകുപ്പു പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. കൊല്ലത്തും തൃശൂരും പരമാവധി 39 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തുക. മറ്റു ജില്ലകളിൽ ഇങ്ങനെ: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർകോട് – 37 ഡിഗ്രി; എറണാകുളം – 36 ഡിഗ്രി; ഇടുക്കി, വയനാട് – 35 ഡിഗ്രി. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ അന്തരീക്ഷ ആർദ്രത 55-65% പരിധിയിലായിരിക്കാൻ സാധ്യതയുള്ളതിനാൽ ഉയർന്ന ചൂടോടുകൂടിയ അസ്വസ്ഥയുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂർകൂടി ഉഷ്ണതരംഗ സാഹചര്യം തുടരാനും സാധ്യതയുണ്ട്. പ്രദേശവാസികളും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം ശാശ്വതമായ ഒന്ന് എന്നൊന്നില്ല, അതിനി ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പായാല്‍ പോലും. ശാസ്ത്രലോകവും അത് തന്നെയാണ് പറയുന്നത്, നമ്മള്‍ ജീവിക്കുന്ന ഭൂമിയുടെ നിലനില്‍പ്പും ശാശ്വതമല്ലെന്ന്. സമീപ ഭാവിയിലല്ലെങ്കിലും ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പ് അപകടത്തിലാണെന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് കാലാവസ്ഥാ വ്യതിയാനം. അതുമൂലം ഓസോണ്‍ പാളികളിലുണ്ടാകുന്ന സുക്ഷിരങ്ങള്‍ ആര്‍ട്ടിക് അന്‍റാര്‍ടിക് ധ്രുവങ്ങളിലെ മഞ്ഞ് ഉരുക്കുകയാണെന്നും ഇത് ഭൂമിയിലെ കടല്‍ ജലനിരപ്പ് ഉയര്‍ത്തുമെന്നുമുള്ള നിരവധി പഠനങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി പുറത്ത് വന്ന ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകരുടെ പഠനം പറയുന്നത് ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പ് 250 ദശലക്ഷം വർഷത്തിനുള്ളിൽ അവസാനിക്കുമെന്നാണ്. അത്യാധുനീക കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ചുള്ള പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ഭൂമിയില്‍ ഇപ്പോള്‍ ജീവിക്കുന്ന എല്ലാ സസ്തനികളെയും ഒന്നാകെ ഇല്ലാതാക്കിക്കൊണ്ട് ഒരു കൂട്ട വംശനാശ ഇതിനകം ഉണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. ഈ സമയമാകുമ്പോഴേക്ക് ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഈ കൊടും ചൂടിനെ അതിജീവിക്കാന്‍ കഴിയുന്ന ജീവിവര്‍ഗ്ഗങ്ങള്‍ മാത്രമാകും നിലനില്‍ക്കുക. ഇത് ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കൂട്ട വംശനാശമായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ജിയോഗ്രാഫിക്കൽ സയൻസസിലെ സീനിയർ റിസർച്ച് അസോസിയേറ്റ് ആയ ഡോ അലക്‌സാണ്ടർ ഫാർൺസ്‌വർത്താണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഇക്കാലമാകുമ്പോഴേക്ക് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് ഇന്നതേതിനെ അപേക്ഷിച്ച് ഇരട്ടിയിലേറെയായിരിക്കും. ഇത് ഭൂമിയിലെ അന്തരീക്ഷത്തെ ഇരുണ്ടതാക്കും. അത്തരമൊരു പരിസ്ഥിതിയില്‍ മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും വിയര്‍പ്പ് ഗ്രന്ഥികളിലുടെ ശരീരത്തെ തണുപ്പിക്കുകയെന്നത് അസാധ്യമാകും. അതായത് ശരീരത്തിന് സ്വയമേവയുള്ള പ്രവര്‍ത്തനങ്ങളെ ഇത്തരമൊരു കാലാവസ്ഥ തകര്‍ക്കും. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് അഗ്നിപര്‍വ്വത സ്ഫോടനത്തിന്‍റെ ഫലമായി പുറന്തള്ളപ്പെടുന്ന വാതകവുമായി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ന്യൂസയന്‍റിസ്റ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

മാത്രമല്ല, 250 ദശലക്ഷം വര്‍ഷം കഴിയുമ്പോഴേക്കും ഭൂമിയിലെ ഭൂഖണ്ഡങ്ങളെല്ലാം പഴയത് പോലെ പാംഗിയ അൾട്ടിമ (Pangea Ultima) എന്ന ഒരൊറ്റ സൂപ്പർ ഭൂഖണ്ഡമായി മാറുമെന്നും ഗവേഷകർ അവകാശപ്പെടുന്നു. മാത്രമല്ല, ഈ കരപ്രദേശം അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ മധ്യഭാഗത്തായി ഒരു ഡോനട്ടിന്‍റെ ( ഉഴുന്നുവടയുടെ ) ആകൃതിയില്‍ നടുക്ക് സമുദ്രവും അതിനെ ചുറ്റി കരപ്രദേശവും എന്ന രീതിയിലായിരിക്കും. അതേസമയം പസഫിക് സമുദ്രം ഭൂമിയുടെ മറ്റ് കരപ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കും. അതേസമയം പാംഗിയ അൾട്ടിമ എന്ന ഒറ്റഭൂഖണ്ഡത്തിന്‍റെ സാങ്കല്പിക അസ്തിത്വം ഭൂഫലകങ്ങളുടെ ചലനത്തെ അടിസ്ഥാനപ്പെടുത്തി ഏങ്ങനെ രൂപപ്പെടും എന്നതിന്‍റെ ഒരു സാധ്യത മാത്രമാണെന്നും ഗവേഷകര്‍ പറയുന്നു. ഫലക ചലനത്തെ തുടര്‍ന്ന് ഭൂഖണ്ഡങ്ങള്‍ എങ്ങനെ മാറിയാലും അവ ഒരിക്കല്‍ ഒരൊറ്റ സൂപ്പര്‍ ഭൂഖണ്ഡമായി മാറുമെന്ന ശാസ്ത്രലോകവും ഉറപ്പ് പറയുന്നു. ഈ സൂപ്പര്‍ ഭൂഖണ്ഡം അത്യധികം ചൂടുള്ളതും വാസയോഗ്യമല്ലാത്തും വരണ്ടതുമായിരിക്കുമെന്നും ശാസ്ത്രലോകം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോസ്റ്റൽ ബാലറ്റ് : ത്രിതലപഞ്ചായത്തിലേയ്ക്ക് മൂന്ന് അപേക്ഷ വേണം  (1 hour ago)

30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 മുതല്‍ 19 വരെ; 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്  (1 hour ago)

സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കരുത്,​ വേണ്ടാത്ത കാര്യങ്ങളിൽ കണ്ണ് പതിയുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം: കെ ജയകുമാർ  (1 hour ago)

SABARIMALA GOLD തുറന്നുപറച്ചിലുമായി വെള്ളപ്പള്ളി  (2 hours ago)

Rahul- Mamkootathil വീണ്ടും ഗുരുതരമായിട്ടുള്ള ആരോപണങ്ങൾ..  (2 hours ago)

Rahul-Mamkootathil സൈബര്‍ അധിക്ഷേപത്തിലും അന്വേഷണം  (2 hours ago)

അയ്യപ്പന്‍മാര്‍ക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സര്‍ക്കാര്‍  (4 hours ago)

സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊല  (4 hours ago)

ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...  (5 hours ago)

യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമു  (5 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (7 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (8 hours ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (8 hours ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (9 hours ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (9 hours ago)

Malayali Vartha Recommends