കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായും അമിതമായും കുട്ടികള്‍ക്ക് നല്‍കുന്നത് അവരില്‍ വിശപ്പ് കൂടാന്‍ കാരണമാകുകയും കുഞ്ഞുങ്ങളാണെങ്കില്‍ പോലും അവരില്‍ ഭക്ഷണത്തോടുള്ള ആസക്തി വളര്‍ത്തുകയും ചെയ്യും. പ്രമുഖ ബേബി ഫുഡ് നിര്‍മ്മാതാക്കളായ നെസ്ലെ ഇന്ത്യയില്‍ വില്‍ക്കുന്ന ബേബി ഫുഡില്‍ അമിതമായ അളവില്‍ പഞ്ചസാര ചേര്‍ക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ട് വലിയ വാര്‍ത്തയായിരുന്നു.
ഇന്ത്യ ഉള്‍പ്പടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലൊക്കെ പഞ്ചസാര ചേര്‍ക്കുകയും, യൂറോപ്പ്, യുകെ എന്നിവടങ്ങളില്‍ വില്‍ക്കപ്പെടുന്ന ഇതേ ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാ ചേര്‍ക്കാതിരിക്കുകയും ചെയ്യുന്നത് പിന്നോക്ക രാജ്യങ്ങളോടുള്ള നെസ്ലെയുടെ വേര്‍തിരിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യ ഇതിനോടകം തന്നെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് നെസ്ലെയുടെ ഈ നീക്കം ഇത്ര വലിയ പ്രശ്നമാകാന്‍ കാരണമെന്താണ് നാം കഴിക്കുന്ന പല ആഹാര പദാര്‍ത്ഥങ്ങളിലും പഞ്ചസാര ചേര്‍ന്നിട്ടുണ്ട്. വികസിത - വികസ്വര രാജ്യങ്ങളിലെ മേല്പറഞ്ഞ വേര്‍തിരിവ് ചര്‍ച്ചാ വിഷയമാണെങ്കിലും, ഇതൊരു ഗുരുതര പ്രശ്നമായി കാണേണ്ടതിന് കാരണം ഇത് കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണമാണ് എന്നതുകൊണ്ടുതന്നെയാണ്.
കുഞ്ഞുങ്ങള്‍ക്ക് വളരെ ചെറുപ്രായത്തില്‍ തന്നെ പഞ്ചസാര നല്‍കി തുടങ്ങുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അതായത് അവര്‍ക്ക് നല്‍കുന്ന ആരോഗ്യകരമായ ഭക്ഷണത്തിന്റെ പല പോഷകങ്ങളും ശരീരം വേണ്ട രീതിയില്‍ ആഗിരണം ചെയ്യാനിടയില്ല. മധുരം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത് മുതിര്‍ന്നവര്‍ക്കെന്നപോലെ കുട്ടികള്‍ക്കും മധുരത്തോട് ഒരു പ്രത്യേക താല്പര്യമുണ്ടാകും. ഏകദേശം ആറ് മാസം പ്രയാമുള്ള കുഞ്ഞിന് പോലും മധുരത്തോട് ആസക്തി ഉണ്ടാകാം. ഇത് കുറയ്ക്കാന്‍ സഹായിക്കുന്ന രുചികളെല്ലാം അവരെ പരിചയപ്പെടുത്തേണ്ടതുണ്ട്. കുട്ടികളുടെ ഭക്ഷണത്തിലും കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, മറ്റു പോഷകങ്ങള്‍ എന്നിവയെല്ലാം മിതമായ അനുപാതത്തില്‍ അടങ്ങിയിരിക്കണം.
പഞ്ചസാര എന്നത് ഒരു കാര്‍ബോഹൈഡ്രേറ്റ് ആണ്. ചില ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് പാലിലെ ലാക്ടോസ് പ്രകൃതിദത്ത പഞ്ചസാരയാണ്. പഴങ്ങളില്‍ കാണപ്പെടുന്ന ഫ്രാക്ടോസും ആരോഗ്യകരമായ പഞ്ചസാരയുടെ ഉറവിടമായി കണക്കാക്കാം, എന്നിരുന്നാലും കുഞ്ഞുങ്ങള്‍ക്ക് ഇവയെല്ലാം മിതമായി വേണം നല്‍കാന്‍. ചെറുപ്രായത്തില്‍ തന്നെ അറിഞ്ഞോ അറിയാതെയോ പഞ്ചസാര അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് അവരില്‍ പൊണ്ണത്തടിക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന വാസ്തവം പലരും വിസ്മരിക്കുന്നു.
സാധാരണയായി പഴങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ലഘുഭക്ഷണങ്ങളിലും പൊടികളിലുമൊക്കെയാണ് ഇത്തരത്തില്‍ മറഞ്ഞിരിക്കുന്ന പഞ്ചസാര ഉണ്ടാകാറുള്ളത്. ഇത്തരം ഭക്ഷണങ്ങള്‍ സൗകര്യപ്രദമായതിനാല്‍ കൂടുതല്‍ മാത്രാപിതാക്കളും ഇതിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്ന എന്നതാണ് വാസ്തവം. എന്നാല്‍ ഇത് കുഞ്ഞുങ്ങളില്‍ മെറ്റബോളിക് സിന്‍ഡ്രോം പോലുള്ള അവസ്ഥ ഉണ്ടാക്കുമെന്ന് പലരും തിരിച്ചറിയുന്നില്ല. അതായത് കുഞ്ഞുങ്ങളില്‍ ഇത് ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ അസന്തുലിതാവസ്ഥയിലേയ്ക്ക് നയിക്കുന്നു.
പിന്നീട്, കുഞ്ഞ് വളര്‍ന്ന് വലുതാകുമ്പോള്‍ പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ സാംക്രമികേതര രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും വര്‍ധിപ്പിക്കും.പഞ്ചസാര ശരീരത്തിലെത്തുന്നത് മറ്റു പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുന്നു. ഉദാഹരണത്തിന് ഇരുമ്പ്, വിറ്റാമിന്‍ ബി12, മറ്റു പോഷകക്കുറവ് എന്നിവയ്ക്കും ഇത് കാരണമാകുന്നു. ഇത്തരം പോഷകങ്ങളൊക്കെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സുപ്രധാന പങ്കുവഹിക്കുന്നവയാണ്. കൂടാതെ ദന്തക്ഷയം, അലര്‍ജി, വയറുവേദന, വയറിളക്കം എന്നിവയൊക്കെ കുട്ടികളിലുണ്ടാകാം. മാത്രവുമല്ല, കുടല്‍ ബാക്ടീരിയയിലെ അസന്തുലിതാവസ്ഥ കാരണം ദഹനപ്രശ്നത്തിന് വരെ ഇത് കാരണമാകാം.
https://www.facebook.com/Malayalivartha