സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു...
സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു. പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസില്‍ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞാന്‍ കല്ല് ഫോറസ്റ്റ് ചെക്പോസ്റ്റില്‍ പതിപ്പിച്ച ശേഷമാണ് ഗവിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുക.
മഞ്ഞ് മൂടിയ കാനനഭംഗിയും വഴിയോരത്തെ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവുമാണ് വിനോദസഞ്ചാരികളെ ഗവിയിലേക്ക് ആകര്‍ഷിക്കുന്നത്. പ്രത്യക കാലാവസ്ഥയും ട്രക്കിങ്ങും ബോട്ടിങ്ങും ആസ്വാദകരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗവിയിലേക്ക് പ്രതിദിനം 300 ഓളം സഞ്ചാരികളാണ് എത്തിയിരുന്നത്.
അതേസമയം കടുത്ത വേനല്‍ചൂടിനെത്തുടര്‍ന്ന് കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ മാര്‍ച്ച് 11 നാണ് ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം തടഞ്ഞത്. ഈ പ്രദേശത്തെ കാടുകള്‍ ഉണങ്ങിക്കരിഞ്ഞു കിടക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha