ആ കാഴ്ച സങ്കടക്കാഴ്ചയായി.... ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 22കാരിയായ ഗര്‍ഭിണി മരിച്ചു...

ആ കാഴ്ച സങ്കടക്കാഴ്ചയായി.... ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 22കാരിയായ ഗര്‍ഭിണി മരിച്ചു... ശങ്കരന്‍കോവില്‍ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ് മരിച്ചത്. ശുചിമുറിയിലേക്കു പോകവെയാണ് ഏഴ് മാസം ഗര്‍ഭിണിയായി കസ്തൂരി പുറത്തേക്കു തെറിച്ചുവീണത്.
ചെന്നൈ എഗ്മൂര്‍ കൊല്ലം എക്‌സ്പ്രസ് ട്രെയിനില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വിരുദാചലത്തിനു സമീപമായിരുന്നു അപകടം നടന്നത്. ശുചിമുറിയിലേക്ക് നടന്നുപോകവെ ഛര്‍ദിക്കാനായി തോന്നിയ കസ്തൂരി വാതിലിനരികില്‍ നില്‍ക്കവെ പുറത്തേക്ക് വീണതെന്നാണ് വിവരം.
യുവതി വീണ ഉടനെ ബന്ധുക്കള്‍ സുരക്ഷാ ചങ്ങല വലിച്ച് ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പൊലീസ് കസ്തൂരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























