ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ, കൂടുതൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം...ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ

നമ്മുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 1 ചന്ദ്രനില്‍ വെള്ളം കണ്ടെത്തി അഭിമാനമായി മാറിയിരുന്നു. 2008 ഒക്ടോബർ 22-ന് ശ്രീഹരിക്കോട്ടയിലെ SDSC SHAR-ൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രൻ്റെ കെമിക്കൽ, മിനറോളജിക്കൽ, ഫോട്ടോ-ജിയോളജിക്കൽ മാപ്പിംഗിനായി ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ ചുറ്റുകയായിരുന്നു പേടകം. ഇന്ത്യ, യുഎസ്എ, യുകെ, ജർമ്മനി, സ്വീഡൻ, ബൾഗേറിയ എന്നിവിടങ്ങളിൽ നിർമിച്ച 11 ശാസ്ത്രീയ ഉപകരണങ്ങൾ പേടകത്തിൽ വഹിച്ചു.എല്ലാ പ്രധാന ദൗത്യ ലക്ഷ്യങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷം, 2009 മെയ് മാസത്തിൽ ഭ്രമണപഥം 200 കിലോമീറ്ററായി ഉയർത്തി. ഉപഗ്രഹം ചന്ദ്രനു ചുറ്റും 3400-ലധികം ഭ്രമണപഥങ്ങൾ നടത്തി, ഓഗസ്റ്റ് 29-ന് ബഹിരാകാശ പേടകവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടപ്പോൾ ദൗത്യം അവസാനിച്ചു. 2009.
എന്നാൽ അത് കൊണ്ട് അവസാനിക്കുന്നതല്ലായിരുന്നു ഐ എസ് ആർ ഓ യുടെ പരിശ്രമങ്ങൾ . വമ്പൻ രാജ്യങ്ങൾക്കിടയിൽ ഇന്ന് ഇന്ത്യയുടെ കണ്ടുപിടിത്തങ്ങൾ നമ്മളെ വാനോളം ഉയർത്തുന്നുണ്ട് ഇപ്പോഴിതാ വീണ്ടും ഞെറ്റിച്ചിരിക്കുകയാണ് ഇസ്രോ. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ കൂടുതൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം. ഉപരിതലത്തിലുള്ള ഹിമത്തേക്കാൾ അഞ്ച് മുതൽ എട്ട് മടങ്ങ് വരെ വലുതാകും ഇരു ധ്രുവങ്ങളിലെയും ഐസ് എന്നാണ് പഠനം.ഇസ്രോയുടെ സ്പേസസ് ആപ്ലിക്കേഷൻ സെൻ്റർ (എസ്.എ.സി) ആണ് ഐഐടി കാൺപൂർ, സതേൺ കാലിഫോർണിയ സർവകലാശാല, ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ഐഐടി ധനബാദ് എന്നിവയുടെ സഹകരണത്തോടെ പഠനം നടത്തിയത്. നിർണായക കണ്ടെത്തലുകൾ ജേണൽ ഓഫ് ഫോട്ടോഗ്രാമെട്രി ആൻഡ് റിമോട്ട് സെൻസിംഗിൽ പ്രസിദ്ധീകരിച്ചു.ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങൾക്കും ചന്ദ്രനിൽ മനുഷ്യസാന്നിധ്യം നിലനിർത്തുന്നതിനും നിർണായകമായ കണ്ടെത്തലാണിത്.
നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്റിലെ റഡാർ, ലേസർ, ഒപ്റ്റിക്കൽ, ന്യൂട്രോൺ സ്പെക്ട്രോമീറ്റർ, അൾട്രാ വയലറ്റ് സ്പെക്ട്രോമീറ്റർ, തെർമൽ റേഡിയോമീറ്റർ എന്നിവയുൾപ്പെടുന്ന ഏഴ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഗവേഷകർ ഈ നിർണായക കണ്ടെത്തലുകളിൽ എത്തിച്ചേർന്നത്.ചന്ദ്രയാൻ-2-ലെ പോളാരിമെട്രിക് റഡാർ ഡേറ്റ ഉപയോഗിച്ച് ചില ധ്രുവീയ ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ വെള്ളത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടുന്ന ഐഎസ്ആർഒയുടെ മുൻപഠനത്തെ പുതിയ പഠനം സാധൂകരിക്കുന്നു. ഉത്തര ധ്രുവമേഖലയിലെ മഞ്ഞുരൂപത്തിലുള്ള വെള്ളത്തിന്റെ വ്യാപ്തി ദക്ഷിണമേഖലയേക്കാളും ഇരട്ടിയെന്ന് പഠനം സൂചിപ്പിക്കുന്നു. ഏറെ പ്രതീക്ഷകൾ നൽകുന്നതാണ് പുതിയ കണ്ടെത്തലുകൾ.
ചന്ദ്രധ്രുവങ്ങളിലെ വാട്ടര്‍ ഐസിന്‌റെ വിതരണത്തെയും ആഴത്തെയും കുറിച്ചുള്ള കൃത്യമായ അറിവ് ഭാവിയിലെ ലാന്‍ഡിങ് സൈറ്റ് തിരഞ്ഞെടുക്കുന്നതിനുംചന്ദ്രനിലെ അസ്ഥിരതകള്‍ പര്യവേഷണം ചെയ്യുന്നതിനും ചിത്രീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദൗത്യങ്ങള്‍ക്കായി സാമ്പിള്‍ സൈറ്റുകള്‍ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാണ്.ചന്ദ്രയാന്‍-2 ഡ്യുവല്‍ ഫ്രീക്വന്‍സി അപ്പേര്‍ച്ചര്‍ റഡാര്‍ ഉപകരണത്തില്‍ നിന്നുള്ള പൊളാരിമെട്രിക് റഡാര്‍ ഡേറ്റ ഉപയോഗിച്ച് ചില ധ്രുവീയ ഗര്‍ത്തങ്ങളില്‍ മഞ്ഞു രൂപത്തിലുള്ള വെള്ളത്തിന്‌റെ സാധ്യത ചൂണ്ടിക്കാണിക്കുന്ന സാക്, ഐഎസ്ആര്‍ഒയുടെ(SAC, ISRO)മുന്‍ പഠനത്തെയും പുതിയ പഠനം പിന്തുണയ്ക്കുന്നു. കൂടാതെ ഈ പഠനത്തിലെ ചന്ദ്രനിലെ വാട്ടര്‍ ഐസിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഐഎസ്‌ഐര്‍ഒയുടെ ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിലും നിര്‍ണായകമാണ്.ഈ പഠനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്‌റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഫോട്ടാഗ്രാമെട്രി ആന്‍ജ് റിമോട്ട് സെന്‍സിങ് ഫ്‌ളാഗ്ഷിപ്പ് ജേണല്‍ ഐഎസ്പിആര്‍എസ്-പി ആന്‍ഡ് ആര്‍എസ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























