Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

അമേരിക്കൻ കാമ്പസുകളിൽ ഇസ്രയേലിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയാണ്..... ഫലസ്തീൻ അനുകൂല സമരമെന്ന വിധത്തിൽ തുടങ്ങി, ഒടുവിൽ ജൂതവിരുദ്ധതയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥ..

03 MAY 2024 01:00 PM IST
മലയാളി വാര്‍ത്ത

അമേരിക്കൻ കാമ്പസുകളിൽ ഇസ്രയേലിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയാണ്. ഫലസ്തീൻ അനുകൂല സമരമെന്ന വിധത്തിൽ തുടങ്ങി, ഒടുവിൽ ജൂതവിരുദ്ധതയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ യു.എസിലെ കാമ്പസുകളിൽ നടക്കുന്ന ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പ്രതികരിച്ച് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. ഇതാദ്യമായാണ് പ്രതിഷേധങ്ങൾ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് പ്രതികരണം നടത്തുന്നത്. അമേരിക്കൻ പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, അക്രമം അഴിച്ചുവിടാൻ അധികാരമില്ലെന്ന് ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ സംസാരിക്കുമ്പോഴാണ് ബൈഡന്റെ പ്രതികരണം.

 

 

 

 

സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന് ആവശ്യമാണ്. എന്നാൽ, അക്രമം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബൈഡൻ പറഞ്ഞു. സ്വത്തുക്കൾ നശിപ്പിക്കുന്നത് സമാധാനപരമായ ഒരു പ്രതിഷേധമല്ല. അത് നിയമത്തിന് എതിരാണ്. വസ്തുക്കൾ നശിപ്പിക്കൾ, അതിക്രമിച്ച് കയറൽ, ക്ലാസുകൾ തടസ്സപ്പെടുത്തൽ ഇതൊന്നും സമാധാനപരമായ പ്രതിഷേധമല്ലെന്നും ബൈഡൻ പറഞ്ഞു.

വിമർശകരെ നിശബ്ദരാക്കുന്ന ഏകാധിപത്യ രാജ്യമല്ല യു.എസ്. പക്ഷേ നിയമവ്യവസ്ഥ പാലിക്കപ്പെടണം. വിയോജിപ്പുകൾ ജനാധിപത്യത്തിൽ വേണം. എന്നാൽ, അത് മൂലം മറ്റ് വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടരുതെന്നും ബൈഡൻ പറഞ്ഞു. പ്രതിഷേധങ്ങൾ യു.എസിന്റെ മിഡിൽ ഈസ്റ്റ് നയത്തെ സ്വാധീനിക്കില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു. അതേസമയം ക്യാമ്പസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ഇസ്രയേൽ നയങ്ങളിൽ മാറ്റമുണ്ടാവില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി.

 

 

 

 

ഇന്നലെ അമേരിക്കൻ സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. സംഘർഷത്തെ തുടർന്ന് 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷകൾ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോർക്കിലെ ഫോർഡം യൂണിവേഴ്‌സിറ്റിയിൽ കാമ്പസിൽ സമരക്കാർ തമ്പടിച്ചിരിക്കുകയാണ്. പല സർവകലാശാലകളിലും സംഘർഷാവസ്ഥ തുടരുകയാണ്. യുസിഎൽഎ, വിസ്‌കോൺസിൻ എന്നീ സർവകലാശാലകളിൽ പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. സംഘർഷത്തിൽ 15 പേർക്ക് പരിക്കേറ്റു.

യുദ്ധത്തിന് എല്ലാവിധ രഹസ്യ പരസ്യ പിന്തുണകളും അമേരിക്ക അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാനപ്പെട്ട ആവശ്യം. ഇസ്രയേലുമായി വ്യാപാര ബന്ധമുള്ള കമ്പനികളുമായി ഇടപാടുകൾ അവസാനിപ്പിക്കണമെന്നും ഇസ്രയേലിൽ നിന്ന് യൂണിവേഴ്‌സിറ്റികൾ സ്വീകരിക്കുന്ന ഫണ്ട് വിവരങ്ങൾ സുതാര്യമാക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. പ്രസ്തുത നയനിലപാടുകളിൽ നിന്ന് പിന്മാറുന്നത് വരെ സമര മുഖത്ത് സജീവമാവുമെന്നാണ് വിദ്യാർത്ഥികൾ അറിയിക്കുന്നത്. പകുതിവഴിയിൽ പിന്മാറാൻ തങ്ങൾ ഒരുക്കമല്ല എന്നാണ് വിദ്യാർത്ഥികളുടെ പക്ഷം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (18 minutes ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (49 minutes ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (1 hour ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (2 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (3 hours ago)

Malayali Vartha Recommends