Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...

02 MAY 2024 09:32 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും ഇന്നത്തെ കാലത്ത് സാധാരണമായി ഉപയോഗിക്കാറുണ്ട്. ഒരു പരിധിവരെ ഇത്തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും ഗുണകരവുമാണ്. എന്നാല്‍ ചര്‍മ പ്രശ്‌നങ്ങള്‍ മാറാനായി എത്ര പണം ചെലവാക്കാനും മടിയില്ലാത്തവരും ഉണ്ട്. എന്നാല്‍ എടുക്കുന്ന ട്രീറ്റ്‌മെന്റുകള്‍ എത്രത്തോളം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന്കൂടി നോക്കണം. അത്തരത്തില്‍ വാംപയര്‍ ഫേഷ്യല്‍ ചെയ്ത് 40കാരിക്ക് എച്ച്ഐവി പിടിപെട്ട വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

ഇതിന് പിന്നാലെ അതേ ക്ലിനിക്കില്‍ ഫേഷ്യല്‍ ചെയ്ത രണ്ടുപേര്‍ക്ക് കൂടി എച്ച്ഐവി സ്ഥിരീകരിച്ചു. എന്താണ് വാംപയര്‍ ഫേഷ്യല്‍ എന്നും ഇത് ചെയ്തതിന് പിന്നാലെ എച്ച്ഐവി വരുന്നത് എന്തുകൊണ്ടാണെന്നും അറിയാം.വാംപയര്‍ ഫേഷ്യലിനെ പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ (പിആര്‍പി) ഫേഷ്യല്‍ എന്നും പറയാറുണ്ട്. പെട്ടെന്ന് തന്നെ മുഖത്ത് റിസള്‍ട്ട് കാണാന്‍ കഴിയുന്ന ഒരു സൗന്ദര്യ വര്‍ദ്ധക മാര്‍ഗമാണിത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നെടുക്കുന്ന രക്തം മുഖത്ത് കുത്തിവച്ചാണ് ഈ ഫേഷ്യല്‍ ചെയ്യുന്നത്. മുഖത്തുള്ള കോശങ്ങളെ ഉത്തേജിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പറയപ്പെടുന്നത്.ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്താന്‍, മുഖത്തെ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാന്‍, നിറം വര്‍ദ്ധിപ്പിച്ച് തിളക്കം നല്‍കാനുമാണ് ഈ ഫേഷ്യല്‍ ചെയ്യുന്നത്. കിം കര്‍ദിഷിയാനെ പോലുള്ള പല സെലിബ്രിറ്റികളും ഈ ഫേഷ്യല്‍ ചെയ്യാറുണ്ട്.

80,000 മുതല്‍ ഒരു ലക്ഷം വരെയാണ് വാംപയര്‍ ഫേഷ്യലിന് വേണ്ടി ക്ലിനിക്കുകള്‍ ഈടാക്കുന്നത്.ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് സിറിഞ്ച് ഉപയോഗിച്ച് രക്തം കുത്തിയെടുക്കും. ശേഷം, അതിലുള്ള പ്ലേറ്റ്‌ലറ്റ് വേര്‍തിരിച്ച് അതിനെയാണ് മുഖത്ത് കുത്തിവയ്ക്കുന്നത്. ഇതിലൂടെ ചര്‍മ കോശങ്ങളില്‍ കൊളേജന്റെ അളവ് കൂടുതലായി ലഭിക്കുന്നു. ഒരു സെന്‍ട്രിഫ്യൂജ് ഉപയോഗിച്ചാണ് രക്തത്തില്‍ നിന്നും പ്ലേറ്റ്ലറ്റുകള്‍ വേര്‍തിരിച്ചെടുക്കുന്നത്.പ്രായം കൂടുമ്പോഴുണ്ടാകുന്നതുള്‍പ്പെടെ എല്ലാ ചര്‍മ പ്രശ്‌നങ്ങളെയും പരിഹരിച്ച് യുവത്വം നിലനിര്‍ത്താന്‍ ഈ ഫേഷ്യല്‍ സഹായിക്കും. മാത്രമല്ല, മുഖത്ത് നല്ലൊരു തിളക്കം കൊണ്ടുവരികയും ചെയ്യുന്നു. അതിനാലാണ് പല സെലിബ്രിറ്റികളും വാംപയര്‍ ഫേഷ്യല്‍ തങ്ങളുടെ സൗന്ദര്യ സംരക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഖത്ത് ചുളിവുകള്‍, കുരുക്കള്‍, പാടുകള്‍, മറ്റ് ചര്‍മ പ്രശ്നങ്ങള്‍ എന്നിവ വേഗത്തില്‍ മാറാന്‍ വാംപയര്‍ ഫേഷ്യല്‍ നല്ലതാണെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. നമ്മുടെ തന്നെ രക്തമായതിനാല്‍ യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ലെന്ന് പഠനങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍, ഈ ഫേഷ്യല്‍ ചെയ്യുന്നതിന് പ്രായഭേദമില്ല. ചര്‍മ പ്രശ്‌നങ്ങളുള്ളവര്‍ക്ക് അത് മാറ്റുന്നതിനായി ഏത് പ്രായത്തിലും വാംപയര്‍ ഫേഷ്യല്‍ ചെയ്യാവുന്നതാണ്.സ്വന്തം രക്തം തന്നെ ഉപയോഗിക്കുന്നതിനാല്‍ വാംപയര്‍ ഫേഷ്യല്‍ കൂടുതല്‍ ഫലപ്രദവും സുരക്ഷിതവുമാണ് എന്നാണ് പറയപ്പെടുന്നത്.

എച്ച്ഐവി ബാധിതര്‍ക്ക് പോലും വളരെ സുരക്ഷിതമായി ചെയ്യാവുന്ന ഫേഷ്യല്‍ ആണിതെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.എന്നാല്‍ ഉപയോഗിക്കുന്നത് രക്തമായതിനാല്‍ അപകട സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അതിനാല്‍, പരിചയ സമ്പന്നരായ, ലൈസന്‍സുള്ള ത്വക്ക്രോഗ വിദഗ്ദ്ധരുടെയോ പ്ലാസ്റ്റിക് സര്‍ജന്റെയോ സഹായത്തോടെ മാത്രമേ ഈ ഫേഷ്യല്‍ ചെയ്യാവൂ എന്നും പറയപ്പെടുന്നുണ്ട്.ചിലപ്പോള്‍ ഫേഷ്യല്‍ ചെയ്ത് കുറച്ച് സമയത്തേക്ക് വേദനയോ നീരോ അനുഭവപ്പെടാന്‍ ഇടയുണ്ട്. എന്നാല്‍, കുറഞ്ഞ സമയത്തിനുള്ളിള തന്നെ ഇത് മാറുന്നതാണ്. മാസത്തിലൊരിക്കല്‍ വാംപയര്‍ ഫേഷ്യല്‍ ചെയ്യുന്നത് നല്ലതാണെന്നാണ് ത്വക്ക് രോഗ വിദഗ്ദ്ധനും നിക്കോളാസ് എംഡിയും സ്ഥാപകനുമായ ഡോ. കിം നിക്കോളാസ് പറഞ്ഞു.വാംപയര്‍ ഫേഷ്യല്‍ ചെയ്തതിന് പിന്നാലെ എച്ച്ഐവി ബാധിച്ചെന്ന് പറഞ്ഞ് മൂന്ന് സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഒരേ ക്ലിനിക്കില്‍ വാംപയര്‍ ഫേഷ്യല്‍ ചെയ്ത സ്ത്രീകള്‍ക്കാണ് എച്ച്ഐവി ബാധിച്ചത്.2018 മുതല്‍ 2023 വരെ ഈ ക്ലിനിക്കില്‍ നടത്തിയ അന്വേഷണത്തില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ട ഡിസ്പോസിബിള്‍ ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തി. ന്യൂ മെക്സിക്കോയിലെ ആരോഗ്യ വകുപ്പാണ് ഈ ക്ലിനിക്കിനെപ്പറ്റി അന്വേഷണം നടത്തിയത്.

40 വയസുകാരിക്ക് എച്ച്ഐവി ബാധിച്ചതായുള്ള റിപ്പോര്‍ട്ട് വന്ന ശേഷമാണ് അന്വേഷണം ആരംഭിച്ചത്. ഈ സ്ത്രീയ്ക്ക് രോഗബാധയുണ്ടായ അതേവര്‍ഷം തന്നെയാണ് ക്ലിനിക്കില്‍ വാംപയര്‍ ഫേഷ്യല്‍ ചെയ്ത മറ്റ് രണ്ട് സ്ത്രീകള്‍ക്കും എച്ച്ഐവി സ്ഥിരീകരിച്ചത്.ക്ലിനിക്കിലെ റഫ്രിജറേറ്ററില്‍ ഭക്ഷണത്തിനൊപ്പമാണ് സിറിഞ്ച് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം ലേബല്‍ പോലും ചെയ്യാത്ത ബ്ലഡ് ട്യൂബുകളുടെ ഒരു റാക്കും പരിശോധനയ്ക്കിടെ കണ്ടെത്തി. മാത്രമല്ല, ഡ്രോയറുകളിലും കൗണ്ടറുകളിലും ചവറ്റുകുട്ടകളില്‍ ഉപേക്ഷിച്ച നിലയിലും പൊതിയാത്ത നിലയില്‍ സിറിഞ്ചുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതോടെ ആ ക്ലിനിക്ക് അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (42 minutes ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (1 hour ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (1 hour ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (1 hour ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (2 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (5 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (5 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (5 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (5 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (5 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (5 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (5 hours ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (6 hours ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (6 hours ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (6 hours ago)

Malayali Vartha Recommends