Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

03 MAY 2024 03:33 PM IST
മലയാളി വാര്‍ത്ത

ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍ ശരിയെങ്കില്‍ ഏറെ വൈകാതെ ചന്ദ്രനില്‍ താമസം തുടങ്ങാം. മലയാളികള്‍ ഉള്‍പ്പെടെ ചന്ദ്രനില്‍ സ്ഥലം വാങ്ങിക്കൊണ്ടിരിക്കെ ഇനി ചന്ദ്രനിലെ താമസത്തിന് ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല. ഇനി ചന്ദ്രനില്‍ വീടു വയക്കാം, അവിടെ സ്ഥിരതാമസവുമാകാം. അവിടേക്ക് വിനോദയാത്രയ്ക്കും ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല. അമ്പിളിയമ്മാവന്റെ മടിത്തട്ടില്‍ കൃഷിയും കളിക്കളവും റോഡും ഉപഗ്രഹലാന്‍ഡിംഗ് സെന്ററുമൊക്കെ ഏറെ വൈകാതെ യാഥാര്‍ഥ്യമാകുമെന്നാണ് സൂചനകള്‍.

ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍ വിസ്മയകരമായ കാര്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സമീപവര്‍ഷങ്ങളില്‍ സംഭവിക്കാനിരിക്കുന്ന പഠനങ്ങളും ഗവേഷണങ്ങളും ശാസ്ത്രലോകത്തിന് വിസ്മയം ജനിപ്പിക്കുന്ന കാര്യങ്ങളായിരിക്കും പുറത്തുകൊണ്ടുവരിക. ചന്ദ്രമണ്ഡലത്തിലെ ധ്രുവപ്രദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ഉപരിതലത്തിനടയില്‍ ഉപരിതലത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം മഞ്ഞുകട്ടകളായി സ്ഥിതിചെയ്യുന്നു എന്നാണ് കണ്ടെത്തല്‍.

വെള്ളത്തിന്റെ അംശമുണ്ടെങ്കില്‍ ചന്ദ്രനില്‍ ജീവന്റെ തുടപ്പ് ഉണ്ടാകുമെന്നതും തീര്‍ച്ചയാണ്. വെള്ളത്തില്‍ നിന്നാണ് ജീവന്‍ ആവിര്‍ഭവിച്ചതെന്ന് ശാസ്ത്രസത്യത്തെ ആര്‍ക്കും തള്ളിക്കളയാനാവില്ലെന്നിരിക്കെ ചന്ദ്രനില്‍ അജ്ഞാതജീവികള്‍ പാര്‍ക്കുന്നുണ്ടെന്ന് എക്കാലത്തെയും നീരീക്ഷണം ശരിവയ്‌ക്കേണ്ടിവരും. വടക്കന്‍ ധ്രുവമേഖലയിലെ വാട്ടര്‍ ഐസിന്റെ വ്യാപ്തി ദക്ഷിണ ധ്രുവമേഖലയെക്കാളും ഇരട്ടിയാണെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

മനുഷ്യന് ഉപയോഗിക്കാവുന്ന തരത്തില്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് ഇപ്പോള്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഐഐടി കാണ്‍പൂര്‍, യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

വടക്കന്‍ ധ്രുവമേഖലയിലെ വാട്ടര്‍ ഐസിന്റെ വ്യാപ്തി ദക്ഷിണ ധ്രുവമേഖലയെക്കാളും ഇരട്ടിയാണെന്നിരിക്കെ ആ മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിക്കുകയാണ്. 3800 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കാലഘട്ടത്തിലെ അഗ്‌നിപര്‍വത സമയത്ത് ഉണ്ടായതാകാം ചന്ദ്രനിലെ ഐസ് വെള്ളമെന്നാണ് പുതിയ അനുമാനങ്ങള്‍ വിശദമാക്കുന്നത്.

ചന്ദ്രനിലെ വാട്ടര്‍ ഐസിന്റെ ഉത്ഭവവും വിതരണവും മനസിലാക്കാന്‍ ലൂണാര്‍ ഓര്‍ബിറ്ററില്‍ റഡാര്‍, ലേസര്‍, ഒപ്ടിക്കല്‍, ന്യൂട്രോണ്‍ സ്പെക്ട്രോമീറ്റര്‍, അള്‍ട്രാ വയലറ്റ് സ്പ്ക്ട്രോമീറ്റര്‍, തെര്‍മല്‍ റേഡിയോമീറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന ഏഴ് ഉപകരണങ്ങള്‍ ഗവേഷകര്‍ ഉപയോഗിച്ചിരുന്നു. ചന്ദ്രനില്‍ കാണപ്പെട്ടിരിക്കുന്ന വാട്ടര്‍ ഐസിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഐഎസ്ഐര്‍ഒയുടെ ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതില്‍ നിര്‍ണായകമായി മാറും.

ചന്ദ്രയാന്‍ രണ്ട് പര്യവേഷണത്തിലെ പോളാരിമെട്രിക് റഡാര്‍ ഡേറ്റ ഉപയോഗിച്ച് ചില ധ്രുവീയ ഗര്‍ത്തങ്ങളില്‍ മഞ്ഞുരൂപത്തിലുള്ള വെള്ളത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടുന്ന ഐ.എസ്.ആര്‍.ഒ.യുടെ മുന്‍പഠനത്തെ പുതിയ പഠനം സാധൂകരിക്കുന്നുണ്ട്.

ഉത്തര ധ്രുവമേഖലയിലെ മഞ്ഞുരൂപത്തിലുള്ള വെള്ളത്തിന്റെ വ്യാപ്തി ദക്ഷിണമേഖലയെക്കാളും ഇരട്ടിയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചന്ദ്രധ്രുവങ്ങളില്‍ കൂടുതല്‍ വെള്ളമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിവ് ഭാവിയില്‍ ലാന്‍ഡിംഗ് സൈറ്റ് തിരഞ്ഞെടുക്കുന്നതിനും ചന്ദ്രനിലെ വിവിധ പര്യവേക്ഷണങ്ങള്‍ക്കുള്ള ദൗത്യങ്ങള്‍ക്കും നിര്‍ണായകമായിരിക്കും.

മലയാളികള്‍ ഉള്‍പ്പെടെ രാത്രി ചന്ദ്രനെ നോക്കി സ്വപ്‌നങ്ങള്‍ മെനയുന്ന കാലമാണ് വരാനിരിക്കുന്നത്. ഭൂമിയില്‍ ജനം പെരുകിയാല്‍ ഒരു കൂട്ടരെ അങ്ങോട്ടു മാറ്റിപ്പാര്‍പ്പിക്കാനുള്ള സാധ്യത ചൈനയും ഇന്ത്യയുമൊക്കെ തള്ളിക്കളയാന്‍ സാധ്യതയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (2 minutes ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (16 minutes ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (44 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (52 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (59 minutes ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (1 hour ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (13 hours ago)

Malayali Vartha Recommends