ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്...പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങാനെത്തും മുമ്പാണ് വിവാദം ഉയർന്നത്

തൃണമൂൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്. രാജ്ഭവനിൽ ഒരു സ്ത്രീയോട് സിവി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്ന് സംസ്ഥാന ധനമന്ത്രി അടക്കമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സ്ത്രീ പൊലീസിൽ പരാതി നല്കിയെന്നും ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, സാഗരിക ഘോഷ് എംപി തുടങ്ങിയ നേതാക്കൾ പറഞ്ഞു.
അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നും സിവി ആനന്ദബോസ് പ്രതികരിച്ചു. തന്നെ അപകിർത്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ദൈവം രക്ഷിക്കട്ടെ എന്നും ആനന്ദബോസ് പറഞ്ഞു. അതൃപ്തരായ രണ്ട് ജീവനക്കാർ രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെ നടത്തുന്ന നീക്കമാണെന്നാണ് ഇക്കാര്യത്തിൽ രാജ്ഭവന്റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങാനെത്തും മുമ്പാണ് വിവാദം ഉയർന്നത്.
ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് യുവതിയെ പീഡിപ്പിച്ചതായുള്ള പരാതി എത്ര ഭയാനകവും ഭയാനകവുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഭവനില്‍ രാത്രി തങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ഗുരുതര പരാതി. ഇന്ന് രാജ്ഭവനില്‍ ഗവര്‍ണറെ കാണാന്‍ പോയ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. യുവതിയെ പരാതി നല്‍കുന്നതിനായി ഹെയർ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗവര്‍ണര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഇത് ഞെട്ടിപ്പിക്കുന്നതും അപമാനകരവുമാണ്- സാഗരിക ട്വീറ്റ് ചെയ്തു.
അതേസമയം, സത്യം ജയിക്കുമെന്നും കെട്ടിപ്പൊക്കുന്ന നുണകളില്‍ തളരാനില്ലെന്നും ആനന്ദബോസ് മറുപടി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്തി ആരെങ്കിലും തിരഞ്ഞെടുപ്പില്‍ നേട്ടം ആഗ്രഹിക്കുന്നെങ്കില്‍ അവരെ ദൈവം അനുഗ്രഹിക്കട്ടെ. എന്നാല്‍, ബംഗാളിലെ അക്രമത്തിനും അഴിമതിക്കുമെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും രാജ്ഭന്‍ എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു.
സി വി ആനന്ദ ബോസ് 1977 ബാച്ച് (റിട്ടയേര്‍ഡ്) ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2022 നവംബര്‍ 23നാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായി അദ്ദേഹം നിയമിതനായത്.
https://www.facebook.com/Malayalivartha
























