രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന പന്തില്‍ ജയിക്കാനായി രണ്ടു റണ്‍സ് വേണമെന്നിരിക്കേ, ഒരു റണ്ണിന്റെ ആവേശ ജയം ് സ്വന്തമാക്കി ഹൈദരാബാദ്.
ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റെടുക്കുകയും അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിക്കുകയും ചെയ്ത ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന്റെ വിജയശില്‍പി. അവസാന പന്തില്‍ ജയിക്കാനായി രണ്ടു റണ്‍സ് വേണമെന്നിരിക്കേ 15 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത് ക്രീസിലുണ്ടായിരുന്ന റോവ്മാന്‍ പവലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ഭുവി ഹൈദരാബാദിന് ജയം സമ്മാനിച്ചത്.
ഇതോടെ രാജസ്ഥാന്റെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിലൊതുങ്ങി. സീസണില്‍ രാജസ്ഥാന്റെ രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. ജയത്തോടെ 10 കളികളില്‍ നിന്ന് 12 പോയന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തെത്തി.
https://www.facebook.com/Malayalivartha
























