എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം...

വയനാടിനോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരില്‍ മുഴുവന്‍ ചേരംപാടിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം.
ബസ് ഡ്രൈവര്‍ നാഗരാജ് യാത്രക്കാരനായ പാല്‍രാജ് എന്നിവരാണ് മരിച്ചത്. വൈദ്യുതി ലൈനില്‍ ഇടിച്ചതിനു പിന്നാലെ ഡ്രൈവറും യാത്രക്കാരനും പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ ഷോക്കേറ്റാണ് മരിച്ചത്.
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്. ഗൂഡല്ലൂരില്‍ നിന്ന് അയ്യന്‍ കൊല്ലിയിലേക്ക് വരികയായിരുന്നു ബസ്സ്.
https://www.facebook.com/Malayalivartha























