മോശം കാലാവസ്ഥയെ തുടർന്ന് വിമാനം 12 മണിക്കൂർ വൈകി, റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിച്ച് ഇൻഡിഗോയിലെ യാത്രക്കാർ, മാപ്പ് പറഞ്ഞ് വിമാനകമ്പനി, ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

വൈകിയ കാരണം വിമാനത്തിലെ യാത്രക്കാര്‍ റൺവേയിൽ നിലത്തിരുന്ന് ഭക്ഷണം കഴിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്‍ഡിഗോ 6E2195 നമ്പര്‍ വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. ഗോവയില്‍ തന്നെ വിമാനം വൈകിയെത്തിയതിനാല്‍ യാത്രക്കാര്‍ക്കും വിമാനത്തില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തിടുക്കമുണ്ടായിരുന്നു. ഗോവ-ഡല്‍ഹി വിമാനം 12 മണിക്കൂർ വൈകിയതിനെ തുടർന്ന് മുംബൈ വഴി തിരിച്ചുവിട്ടിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറൊ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഇന്‍ഡിഗൊയ്ക്കും മുംബൈ വിമാനത്താവളത്തിനും കാരണം കാണിക്കല്‍ നോട്ടീസയച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ അർധരാത്രി ചർച്ച നടത്തിയതിന് ശേഷമാണ് നടപടി. അടിയന്തരമായി മറുപടി നല്‍കിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നതായി വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു.
യാത്രക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തില്‍ ഇന്‍ഡിഗോ മാപ്പ് പറഞ്ഞ് രംഗത്തുവന്നു. ഞായറാഴ്ച സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് എയര്‍ലൈന്‍ പ്രസ്താവന പുറത്തിറക്കിയത്. ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ട സംഭവം ഞങ്ങള്‍ അറിഞ്ഞു. ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനം മൂംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഞങ്ങളുടെ യാത്രക്കാരോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. സംഭവം ഞങ്ങള്‍ അന്വേഷിക്കുകയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി വേണ്ട നടപടികള്‍ സ്വീകരിക്കും എയര്‍ലൈന്‍ , പ്രസ്താവനയില്‍ വ്യക്തമാക്കി.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളവും സംഭവത്തില്‍ ഔദ്യോഗികമായ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.'മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്‍ഡിഗോ 6E2195 നമ്പര്‍ വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. ഗോവയില്‍ തന്നെ വിമാനം വൈകിയെത്തിയതിനാല്‍ യാത്രക്കാര്‍ക്കും വിമാനത്തില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തിടുക്കമുണ്ടായിരുന്നു.' ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് കയറാന്‍ യാത്രക്കാര്‍ വിസമതിച്ചതോടെ സിഐസിഎഫ് ക്യുആര്‍ടിയുമായി സഹകരിച്ച് യാത്രക്കാരെ സുരക്ഷിതരാക്കി നിര്‍ത്തുകയായിരുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുവരെ ഇവര്‍ എയര്‍ലൈന്‍ അധികൃതരുടെയും സെക്യൂരിറ്റിയുടെയും കര്‍ശന നിരീക്ഷണത്തിലായിരുന്നു', പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























