കേന്ദ്രത്തിനെതിരെ കര്‍ഷക-തൊഴിലാളി സംഘടനകള്‍ ഫെബ്രുവരി 16 ന് ഗ്രാമീണ ബന്ദിന് ആഹ്വാനം ചെയ്തു

കേന്ദ്രത്തിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനും ഫെബ്രുവരി 16 ന് ഗ്രാമീണ ബന്ദിന് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റേത് കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ചാണ് സമരം. ഫെബ്രുവരി 16 ലെ ഗ്രാമീണ്‍ ബന്ദില്‍ വ്യവസായ ശാലകള്‍ സ്തംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച എംഎസ് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പിരിച്ചുവിടണമെന്നും ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ കൊലപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള ആവശ്യം കണ്‍വെന്‍ഷന്‍ ആവര്‍ത്തിച്ചു. ചെറുകിട, ഇടത്തരം കര്‍ഷക കുടുംബങ്ങള്‍ക്കുള്ള വായ്പ എഴുതിത്തള്ളല്‍ ആവശ്യപ്പെട്ടാണ് സമരം.
ഈ മാസം 10 മുതല്‍ 20 വരെ വീടുകള്‍ കയറിയുള്ള പ്രചാരണം സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കോര്‍പ്പറേറ്റ് - വര്‍ഗീയ അച്ചുതണ്ട് സര്‍ക്കാര്‍ നയങ്ങള്‍ തീരുമാനിക്കുന്നു. സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും നേതാക്കള്‍ ആരോപിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജലന്ധറില്‍ നടന്ന അഖിലേന്ത്യ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കാര്‍ഷിക മേഖലയില്‍ ബദല്‍ നയങ്ങള്‍ തേടാനും തീരുമാനമുണ്ട്. ഫെബ്രുവരി 16ന് വ്യവാസായിക മേഖലയില്‍ സമരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയനുകളുമായി നടത്തും.
കോര്‍പ്പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ ബിജെപി സര്‍ക്കാരിനെ ശിക്ഷിക്കണമെന്ന് യോഗത്തില്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തു. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കെതിരെ വോട്ട് ചെയ്ത് വേണം ശിക്ഷ നല്‍കാന്‍. കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മനപൂര്‍വ്വം മോശമാക്കാന്‍ വേണ്ടി കേന്ദ്രം നയങ്ങള്‍ നടപ്പാക്കുകയാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു.
https://www.facebook.com/Malayalivartha























