മണിപ്പൂരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. തെങ്നൗപാല്‍ ജില്ലയില്‍ കുക്കി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മറ്റ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. മണിപ്പൂര്‍ റൈഫിള്‍സ് ഉദ്യോഗസ്ഥനായ വാങ്ഖേം സോമോര്‍ജിത്, തഖെല്ലമ്പം സൈലേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ താല്‍ക്കാലിക കമാന്‍ഡോ പോസ്റ്റിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞതിന് പിന്നാലെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
നേരത്തെ മോറെയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേരെ സംസ്ഥാന സേന അറസ്റ്റ് ചെയ്തിരുന്നു. ഇതിന് 48 മണിക്കൂറിന് ശേഷമാണ് കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന് പിന്നാലെ ഐആര്‍ബി പോസ്റ്റില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന അസം റൈഫിള്‍സ് പ്രദേശം വളഞ്ഞതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. നേരത്തെ, മണിപ്പൂര്‍ സര്‍ക്കാര്‍ ജനുവരി 16 ന് പുലര്‍ച്ചെ 12 മണി മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു, 'സമാധാന ലംഘനം, പൊതു സമാധാനത്തിന് ഭംഗം, തെങ്‌നൗപാലിന്റെ റവന്യൂ അധികാരപരിധിയില്‍ മനുഷ്യജീവനും സ്വത്തിനും ഗുരുതരമായ അപകടസാധ്യത' എന്നിവയെ തുടര്‍ന്നാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്. അടുത്തിടെ മണിപ്പൂരില്‍ തീവ്രവാദികള്‍ പതിയിരുന്ന് നടത്തിയ ആക്രമണത്തില്‍ നാല് പോലീസ് കമാന്‍ഡോകള്‍ക്കും ഒരു അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ജവാനും പരിക്കേറ്റിരുന്നു. പോലീസ് കമാന്‍ഡോകളുടെ വാഹനവ്യൂഹത്തിന് നേരെ തോക്കുധാരികളായ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























