റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിച്ച സംഭവം... ഇന്‍ഡിഗോയ്ക്ക് 1.5 കോടിയും മുംബൈ വിമാനത്താവളത്തിന് 90 ലക്ഷം രൂപയുമാണ് പിഴ

റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിച്ച സംഭവത്തില്‍ ഇന്‍ഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും വന്‍തുക പിഴ ചുമത്തി ഡിജിസിഎ. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ഇന്‍ഡിഗോയ്ക്ക് 1.5 കോടിയും മുംബൈ വിമാനത്താവളത്തിന് 90 ലക്ഷം രൂപയുമാണ് പിഴ ഈടാക്കിയിരിക്കുന്നത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുമാണ് (ബിസിഎഎസ്) ഇന്‍ഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും പിഴ ചുമത്തിയിരിക്കുന്നത്. സമീപകാലത്ത് എയര്‍ലൈന്‍ അടയ്‌ക്കേണ്ടി വന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇന്‍ഡിഗോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിമാനം വൈകിയതിനെ തുടര്‍ന്ന് കാത്തിരുന്ന യാത്രക്കാരാണ് നിലത്തിരുന്ന് ഭക്ഷണം കഴിച്ചത്.
മുംബൈയില്‍ വിമാനത്താവളത്തിലെ റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ രംഗത്തെത്തിയിരുന്നു. ജനുവരി 15ന് നടന്ന സംഭവത്തില്‍ നേരത്തെ ഇന്‍ഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. ബ്യൂറോ അന്വേഷിക്കുന്നതുവരെ ഇന്‍ഡിഗോ സംഭവം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ബിസിഎഎസ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























