മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്...

മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. തൗബാല്‍ ജില്ലയില്‍ ആള്‍ക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം മൊറെയയില്‍ രണ്ട് പൊലീസ് കമാന്‍ഡോകളെ ആള്‍ക്കൂട്ടം വെടിവെച്ച് കൊന്നിരുന്നു. തൗബാല്‍ ജില്ലയില്‍ നിന്നും 100 കിലോ മീറ്റര്‍ മാത്രം അകലെയാണ് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ മോറെയ്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ തൗബാലിലെ കോംപ്ലെക്‌സ് ലക്ഷ്യമിട്ടാണ് ആള്‍ക്കൂട്ടം ആദ്യമെത്തിയത്.
എന്നാല്‍, പെട്ടെന്ന് തന്നെ ഇവരെ പിരിച്ചുവിടാനായി ബി.എസ്.എഫിന് കഴിഞ്ഞു. പിന്നീട് പൊലീസ് ആസ്ഥാനത്തിന് നേരെ ആള്‍ക്കൂട്ടം ആക്രമണം നടത്തി. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംവരണം ആവശ്യപ്പെട്ട് മെയ്‌തേയികള്‍ പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം തുടങ്ങിയത്.
"
https://www.facebook.com/Malayalivartha























