യശ്വന്ത്പുര റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി....

യശ്വന്ത്പുര റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മൈസൂരുവില്‍ നിന്നെത്തിയ ട്രെയിനിലെ കമ്പാര്‍ട്ട്‌മെന്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
മൈസൂരുവില്‍ നിന്നെത്തിയ ട്രെയിന്‍ ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. യുവാവിന്റെ വസ്ത്രത്തില്‍നിന്ന് രണ്ട് ട്രെയിന്‍ ടിക്കറ്റുകള്‍ കണ്ടെടുത്തിട്ടുണ്ട്. ജനുവരി 15ന് തൃശ്ശൂരില്‍ നിന്ന് ബെംഗളൂരുവിലേക്കും ജനുവരി 16ന് ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കും യാത്രചെയ്ത ടിക്കറ്റുകളാണ് കണ്ടെടുത്തത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ആര്‍.പി.എഫ്. സംഘം തൃശ്ശൂര്‍ ആര്‍.പി.എഫുമായി ബന്ധപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha























