ഇൻഡിഗോയ്ക്ക് കനത്ത തിരിച്ചടി, വിമാനത്തിലെ യാത്രക്കാർ റൺവേയിലിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ 1.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ, വിമാനത്താവള അധികൃതർക്ക് 30 ലക്ഷവും പിഴ

ഇൻഡിഗോയ്ക്ക് 1.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. മൂടൽ മഞ്ഞ് കാരണം വൈകിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ റൺവേയിലിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ വിമാനക്കമ്പനിക്കും, മുംബൈ വിമാനത്താവള അധികൃതർക്കും ഡിജിസിഎ പിഴ ചുമത്തി. ഇൻഡിഗോയ്ക്ക് 1.20 കോടി രൂപയും, വിമാനത്താവള അധികൃതർക്ക് 30 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഡിജിസിഎ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇരുവരും നൽകിയ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ഡിജിസിഎ നടപടി.
യാത്രക്കാര്‍ റൺവേയിൽ ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തില്‍ നേരത്തെ ഇന്‍ഡിഗോ മാപ്പ് പറഞ്ഞ് രംഗത്തുവന്നിരുന്നു. ഞായറാഴ്ച സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് എയര്‍ലൈന്‍ പ്രസ്താവന പുറത്തിറക്കിയത്. 2024 ജനുവരി 14ന് ഗോവ - ഡല്‍ഹി 6E2195 നമ്പര്‍ ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ട സംഭവം ഞങ്ങള്‍ അറിഞ്ഞു. ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനം മൂംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഞങ്ങളുടെ യാത്രക്കാരോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. സംഭവം ഞങ്ങള്‍ അന്വേഷിക്കുകയാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി വേണ്ട നടപടികള്‍ സ്വീകരിക്കും', പ്രസ്താവനയില്‍ എയര്‍ലൈന്‍ വ്യക്തമാക്കി.മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളവും സംഭവത്തില്‍ ഔദ്യോഗികമായ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.'മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്‍ഡിഗോ 6E2195 നമ്പര്‍ വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. ഗോവയില്‍ തന്നെ വിമാനം വൈകിയെത്തിയതിനാല്‍ യാത്രക്കാര്‍ക്കും വിമാനത്തില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തിടുക്കമുണ്ടായിരുന്നു.
ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് കയറാന്‍ യാത്രക്കാര്‍ വിസമതിച്ചതോടെ സിഐസിഎഫ് ക്യുആര്‍ടിയുമായി സഹകരിച്ച് യാത്രക്കാരെ സുരക്ഷിതരാക്കി നിര്‍ത്തുകയായിരുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുവരെ ഇവര്‍ എയര്‍ലൈന്‍ അധികൃതരുടെയും സെക്യൂരിറ്റിയുടെയും കര്‍ശന നിരീക്ഷണത്തിലായിരുന്നു', പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി.
അതേസമയം ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെടാൻ വെെകിയതിൽ പ്രതിഷേധിച്ച് പെെലറ്റിനെ മർദിച്ച യാത്രക്കാരന്റെ മൊഴി പുറത്ത്. ഹണിമൂൺ യാത്ര 13 മണിക്കൂർ വെെകിയതിനാലാണ് താൻ അപമര്യാദയായി പെരുമാറിയതെന്ന് പിടിയിലായ സാഹിൽ കതാരിയ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഡൽഹിയിൽനിന്ന് ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ട വിമാനമാണ് മോശം കാലാവസ്ഥയെത്തുടർന്ന് 13 മണിക്കൂറോളം വൈകിയത്. ഇതിന് പിന്നാലെയാണ് സാഹിൽ കതാരിയ സഹപൈലറ്റ് അനൂപ് കുമാറിനെ മർദിച്ചത്.
ഇയാളെ വിമാനത്തിൽ നിന്നിറക്കിയശേഷം അറസ്റ്റു ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുന്നതിനിടെ സാഹിൽ എഴുന്നേറ്റുചെന്ന് ആക്രമിക്കുകയായിരുന്നു. മറ്റു ജീവനക്കാർ തടഞ്ഞു. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്റെപേരിൽ പരാതി നൽകിയതായി ഇൻഡിഗോ അറിയിച്ചു.
https://www.facebook.com/Malayalivartha























