അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി

അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ജനുവരി ഇരുപത്തിരണ്ടിന് ഉച്ചവരെയായിരിക്കും അവധിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. പരിപാടിയുടെ തത്സമയ സംപ്രേഷണം കാണാനാണ് അവധി നല്‍കിയത്. കേന്ദ്രസര്‍ക്കാരിനെ കൂടാതെ ചില സംസ്ഥാന സര്‍ക്കാരുകളും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
ജനുവരി ഇരുപത്തിരണ്ടിന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും മുഖ്യമന്ത്രി മോഹന്‍ യാദവ് പൊതുഅവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മദ്യ-മാംസശാലകള്‍ അടച്ചുപൂട്ടാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡിലും അന്ന് പൊതു അവധിയാണ്.
https://www.facebook.com/Malayalivartha























