കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നു പ്രതിപക്ഷം... സമരത്തില്‍ പങ്കെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തള്ളി

കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നു പ്രതിപക്ഷം. സമരത്തില്‍ പങ്കെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തള്ളി. തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നു വ്യക്തമാക്കി യുഡിഎഫ് നേതൃത്വം.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഫെബ്രുവരി എട്ടിനു ഡല്‍ഹിയിലാണ് എല്‍ഡിഎഫ് സമരം നടത്തുന്നത്. സമരത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.
ഇന്ത്യാ മുന്നണി സഖ്യത്തിലെ കക്ഷികളേയും സമാന ചിന്താഗതിയുള്ള മറ്റു സംസ്ഥാന നേതൃത്വങ്ങളേയും അണിനിരത്തി വിപുലമായ പ്രക്ഷോഭത്തിനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നത്.
സമരം പിണറായി വിജയനാണ് നയിക്കുന്നത്. ജന്തര്‍ മന്തറിലെ സമരത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha























