അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍...

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചവരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2:30 വരെയാണ് അവധി. നേരത്തെ, പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്കുകള്‍ക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
പ്രതിഷ്ഠാ ദിനമായ 22ന് എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഉച്ചയ്ക്ക് 2.30 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ഉച്ചക്ക് 12.20 മുതല്‍ പന്ത്രണ്ടര വരെയാണ് പ്രതിഷ്ഠാ ദിന ചടങ്ങ് നടക്കുക.
അതേസമയം, പ്രതിഷ്ഠാ ദിനത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രിമാരില്‍ നിന്ന് പ്രധാനമന്ത്രി അഭിപ്രായം തേടുകയും ചെയ്തു. ദീപാവലി പോലെ ചടങ്ങ് ഗംഭീരമാക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. വിളക്ക് വയ്ക്കുന്നതിനൊപ്പം അന്നദാനവും നടത്തണം. പൊതു ജനങ്ങള്‍ക്കായി ക്ഷേത്രം തുറന്ന് കഴിഞ്ഞാല്‍ മണ്ഡലങ്ങളില്‍ നിന്ന് ആളുകളെ അയോധ്യയിലേക്ക് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
അതേസമയം സൈബര്‍ ആക്രമണ സാധ്യത മുന്നില്‍ കണ്ട് അത് തടയാനായി ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. അയോധ്യയിലേക്ക് സൈബര്‍ വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ച് നിരീക്ഷിക്കാനാണ് നിര്‍ദ്ദേശമുള്ളത്. ഇതിനിടെ പ്രതിഷ്ഠാ ദിന സ്മരണിക സ്റ്റാമ്പും സര്‍ക്കാര്‍ പുറത്തിറക്കി.
"
https://www.facebook.com/Malayalivartha























