ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് അസം സര്‍ക്കാര്‍...

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് അസം സര്‍ക്കാര്‍. യാത്രക്കിടെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. നിശ്ചയിച്ച റൂട്ടില്‍ നിന്നും മാറിയാണ് യാത്ര സഞ്ചരിച്ചതെന്നാണ് പൊലീസിന്റെ ആരോപണം.
ജോര്‍ഹാട്ട് നഗരത്തില്‍ വെച്ചായിരുന്നു യാത്രക്ക് റൂട്ട്മാറ്റമുണ്ടായത്. യാത്രയുടെ റൂട്ടുമാറ്റം റോഡില്‍ തടസ്സങ്ങള്‍ക്ക് കാരണമായെന്നാണ് പൊലീസിന്റെ വിശദീകരണം.കെ.ബി ബൈജു ഉള്‍പ്പടെയുള്ള പരിപാടിയുടെ സംഘാടകര്‍ യാത്രയില്‍ പങ്കെടുത്ത ആളുകളോട് ട്രാഫിക് ബാരിക്കേഡുകള്‍ മറികടക്കാനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദിക്കാനും നിര്‍ദേശിച്ചുവെന്ന ആരോപണവും അസം പൊലീസ് ഉന്നയിച്ചു.
യാത്രക്ക് അനാവശ്യ തടസ്സമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് അസം പൊലീസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ഭാരത് ജോഡോ ന്യായ് യാത്രക്കായി ജോര്‍ഹാട്ട് നഗരത്തില്‍ അനുവദിച്ച റൂട്ടും ചെറുതാണ്. വലിയൊരു ജനക്കൂട്ടം യാത്രക്കായി നഗരത്തില്‍ എത്തിയിട്ടുണ്ടായിരുന്നു. അതിനാല്‍ കുറച്ച് ദൂരം യാത്ര വഴിമാറ്റേണ്ടി വന്നു. അസമിലെ യാത്രയുടെ വിജയം കണ്ട് ഭയന്ന ഹിമന്ത ബിശ്വ ശര്‍മ്മ കേസെടുത്ത് ഇതിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും സെയ്ക കൂട്ടിച്ചേര്‍ത്തു.
ജനുവരി 25 വരെയാണ് ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ തുടരുക. 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര അസമില്‍ 833 കിലോ മീറ്റര്‍ സഞ്ചരിക്കും. ജനുവരി 14ന് മണിപ്പൂരില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
https://www.facebook.com/Malayalivartha























