Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

"ജസ്ന സലിം എനിക്ക് സമ്മാനിച്ച കൃഷ്ണ ഭഗവാന്റെ പെയിന്റിങ്", ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രിക്ക് നേരിട്ട് ചിത്രം കൈമാറാൻ അവസരമൊരുക്കിയത് സുരേഷ് ഗോപി

19 JANUARY 2024 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനിടെ ഉണ്ണിക്കണ്ണനെ വരച്ച് ശ്രദ്ധേയയായ ജസ്ന സലീം സമ്മാനിച്ച ഭഗവാൻ ശ്രീകൃഷ്ണന്റെ പെയിന്റിങ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജസ്ന പ്രധാനമന്ത്രിക്ക് പെയിന്റിങ് കൈമാറുന്നതാണ് ചിത്രം തനിക്ക് ലഭിച്ച സമ്മാനത്തിനെക്കുറിച്ച് എക്സിലാണ് പ്രധാനമന്ത്രി കുറിച്ചത്. ഗുരുവായൂർ സന്ദർശനത്തിനിടെ ജസ്ന സലിം എനിക്ക് കൃഷ്ണ ഭഗവാന്റെ പെയിന്റിങ് സമ്മാനിച്ചു. അടിയുറച്ച കൃഷ്ണഭക്തിയുടെ തെളിവാണ് അവരുടെ യാത്രയെന്നും മോദി എക്സിൽ കുറിച്ചു.

ജസ്നയുടെ വലിയ ആഗ്രഹമായിരുന്നു പ്രധാനമന്ത്രിക്ക് ചിത്രം കൈമാറണമെന്നത്. ഗുരുവായൂരപ്പന്റെ നടയിൽ വച്ച് തന്നെ ഇത് കൊടുക്കാമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വാക്കുകൊടുക്കുകയായിരുന്നു. മകൾ ഭാഗ്യയുടെ കല്യാണ തിരക്കിനിടയിലും ജസ്ന വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറാൻ സുരേഷ് ഗോപി അവസരമൊരുക്കുകയായിരുന്നു. പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിലും ചിത്രം കൈമാറാൻ സാധിച്ചതിലുമുള്ള സന്തോഷം യുവതി പ്രകടിപ്പിച്ചു.

ഒരു അച്ഛന്റെ തിരക്കിലും സമ്മർദ്ദത്തിനുമിടയിൽ തന്നെ പരിഗണിച്ചതിന് സുരേഷ് ഗോപിക്ക് ജസ്ന നന്ദിയറിക്കുകയും ചെയ്തിരുന്നു. “പ്രധാനമന്ത്രിക്ക് ഫോട്ടോ കൊടുക്കാൻ വേണ്ടിയും സുരേഷേട്ടന്റെ മകളുടെ കല്യാണം കാണാനും വേണ്ടിയാണ് ഗുരുവായൂർ അമ്പലത്തിൽ എത്തിയത്. രാവിലെ ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് പ്രധാനമന്ത്രിക്ക് ചിത്രം നൽകിയത്. സ്വന്തം മകളുടെ വിവാഹമായിട്ടും ആ തിരക്കിനിടയിലാണ് എന്റെ ചിത്രം പ്രധാനമന്ത്രിക്ക് നൽകാൻ സുരേഷേട്ടൻ സഹായിച്ചത്.

ഇത് എന്നെ അത്ഭുതപ്പെടുത്തി. “ഒരുപാട് സന്തോഷമുണ്ട്. വലിയ ഒരു ആഗ്രഹമാണ് സഫലമായത്. ഭഗവാൻ ശ്രീകൃഷ്ണനെ വരച്ചു തുടങ്ങിയപ്പോൾ തൊട്ടുള്ള ആഗ്രഹമാണ് പ്രധാനമന്ത്രിക്ക് ഒരു ചിത്രം നൽകണമെന്നുള്ളത്. ആ ആഗ്രഹം സാധിച്ചതിലുള്ള സന്തോഷം കൊണ്ട് ഗുരുവായൂരിൽ ഒരു ഫോട്ടോ കൂടി ഞാൻ സമർപ്പിക്കും. സുരേഷേട്ടൻ എനിക്കൊരു സമ്മാനവും തന്നു. ഒരു സെറ്റ് സാരി. മകളുടെ വിവാഹം എന്നു പറയുന്നത് ഏതൊരാൾക്കും വലിയ ടെൻഷൻ ഉണ്ടാക്കുന്ന സമയമാണ്. അതിനിടെയാണ് സുരേഷേട്ടൻ നമ്മളെ പോലുള്ളവരെ പരിഗണിക്കുന്നത്”- ജസ്ന സലീം പറഞ്ഞു.

ശ്രീകൃഷ്ണന്റെ കടുത്ത ആരാധികയാണ് കൊയിലാണ്ടി സ്വദേശിയായ ജസ്ന സലിം. ഇതുവരെ കൃഷ്ണന്റെ 500ഓളം ചിത്രങ്ങൾ വരച്ചു. നിരവധി ചിത്രങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിനാണ് നൽകിയത്. വളരെ ചെറുപ്പം മുതലേ കൃഷ്ണന്റെ ആരാധികയാണ് ജസ്ന. ചെറുപ്പത്തിൽ ഉമ്മ തന്നെ കണ്ണനെന്നാണ് വിളിച്ചിരുന്നതെന്ന് ജസ്ന ടൈംസ് ഓഫ് ഇന്ത്യയോ‌ട് പറഞ്ഞു. പിന്നീട് സഹോദരങ്ങളും അങ്ങനെ വിളിച്ചു. ഭർത്താവും തന്നെ അങ്ങനെയാണ് വിളിക്കുന്നതെന്നും ജസ്ന പറയുന്നു. 24ാം വയസ്സിലാണ് ആദ്യമായി കൃഷ്ണന്റെ ചിത്രം വരക്കുന്നത്. അതും ന്യൂസ് പേപ്പറിൽ. അതുവരെ ചിത്രം വരച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് നിരവധി ചിത്രങ്ങൾ വരച്ചു. ഭർത്താവും കുടുംബവും തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും ജസ്ന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (16 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (58 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends