Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

മറ്റൊരു നിർണായക നേട്ടവുമായി ചന്ദ്രയാൻ-3

19 JANUARY 2024 07:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

ചാന്ദ്രപരീക്ഷണങ്ങളിൽ മറ്റൊരു നിർണായക നേട്ടവുമായി ചന്ദ്രയാൻ-3. രാജ്യത്തിന്റെ അഭിമാന ധൗത്യം ചന്ദ്രയാൻ 3 ന്റെ വിജയത്തിന് അതിർ വരമ്പുകളില്ലെന്ന് ദിനം പ്രതി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ചന്ദ്രനിലിരുന്നു അത്ഭുതങ്ങൾ ഭൂമിയിലേക്ക് അയക്കുന്നതിൽ യാതൊരു മടിയും ചന്ദ്രയാൻ-3ന് ഇല്ല.. നിലവിൽ പ്രഗ്യാനും റോവറും സ്ലീപ് മോഡിലേക്ക് കടന്നുവെങ്കിലും വിക്രം ലാന്‍ഡര്‍ ഇനി ചന്ദ്രനിലെ സ്ഥിരം ലൊക്കേഷന്‍ മാര്‍ക്കറായി വര്‍ത്തിക്കും. ലാൻഡറിലെ ലേസർ റിട്രോഫ്ലെക്ടർ അറേ (എൽ ആർ എ) ആണ് ഈ നിർണായക നേട്ടം കൈവരിച്ചിരിക്കുന്നത്.

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നിർമിച്ചതാണ് ആർ എൽ എ എന്ന ലോക്കേഷൻ മാർക്കർ ഉപകരണം. ഇതിൽനിന്നുള്ള സിഗ്നലുകൾ നാസയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററിനു(എൽ ആർ ഒ) ലഭിച്ചു. ഡിസംബർ 12നാണ് എൽ ആർ ഒ ആദ്യ സിഗ്നലുകൾ പിടിച്ചെടുത്തത്.

ചന്ദ്രയാൻ മൂന്നില്‍ നാസ ഘടിപ്പിച്ച ലേസര്‍ റിട്രോഫ്ളക്ടര്‍ അറേ ( എല്‍ ആര്‍ എ ) എന്നെങ്കിലും പ്രവര്‍ത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബഹിരാകാശ ശാസ്ത്ര ലോകം. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ എവിടെയെന്നു കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണ് എല്‍ ആര്‍ എ.

ലൂണാർ റിക്കണൈസൻസ് ഓർബിറ്റർ (എൽ ആർ ഒ) പ്രക്ഷേപണം ചെയ്ത ലേസർ പ്രകാശം എൽ ആർ എയിൽ തട്ടി തിരിച്ചുവരികയും അത് നാസ സ്ഥിരികരിക്കുകയുമായിരുന്നു. ഭൂമിയിൽനിന്ന് ഒരു വസ്തുവിന് നേരെ ലേസർ രശ്മി അയച്ച് പ്രകാശം തിരിച്ചുവരാൻ എത്ര സമയമെടുക്കുമെന്ന് കണക്കാക്കുന്നത് ഭൂമിയെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളുടെ സ്ഥാനങ്ങൾ ട്രാക്കുചെയ്യുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന മാർഗമാണ്. എന്നാൽ ചലിക്കുന്ന ബഹിരാകാശ പേടകത്തിൽനിന്ന് നിശ്ചലമായ ഒന്നിലേക്ക് ലേസർ രശ്മി അയച്ച് അതിന്റെ കൃത്യമായ സ്ഥാനം നിർണയിക്കുന്നതിന് റിവേഴ്സ് സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ് ഇവിടെ നാസ ചെയ്തിരിക്കുന്നത്.

ചാന്ദ്ര പര്യവേക്ഷണത്തിന്റെ തുടക്കം മുതൽ നിരവധി എൽ ആർ എ കൾ ചന്ദ്രനിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ വിക്രം ലാൻഡറിലെ എൽ ആർ എ വളരെ ചെറുതും ലളിതവുമാണ്. രണ്ടിഞ്ച് മാത്രമാണ് വലുപ്പം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ലഭ്യമായ ഏക എൽ ആർ എയുമാണിത്.

താഴികക്കുടത്തിന്റെ മാതൃകയിൽ അലൂമിനിയം ഫ്രെയിമിൽ സജ്ജമാക്കിയ ഉപകരണത്തിൽ മൂന്ന് കോണുള്ള എട്ട് ചെറു കണ്ണാടികൾ (റിട്രോഫ്ളെക്റ്ററുകൾ) ഉണ്ട് . ഏത് ദിശയിൽ നിന്നും വരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് എൽ ആർ എയുടെ രൂപം. പ്രവർത്തിക്കാൻ വൈദ്യുതിയോ അറ്റകുറ്റപ്പണിയും ആവശ്യമില്ലാത്ത ഉപകരണം പതിറ്റാണ്ടുകളോളം നിലനിൽക്കും.

എൽ ആർ എ പരീക്ഷണ വിജയം നിലവിലെയും ഭാവിയിലെയും ബഹിരാകാശ ദൗത്യങ്ങള്‍ക്ക്‌ വലിയ മുതൽക്കൂട്ടാവും. ലാന്‍ഡര്‍ കിടക്കുന്ന ഇടത്തു നിന്ന് ഇത്ര ദൂരം അകലെ അല്ലെങ്കില്‍ അടുത്തു എന്ന് ദിശ കണക്കാക്കി ഈ ഭാഗത്തു പേടകങ്ങള്‍ ഇറക്കാന്‍ ഇനി ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും. ഇത് കൂടാതെ ചന്ദ്രന്റെ ഭ്രമണം, പരിക്രമണം, ഗുരുത്വ ബലം, ആന്തരിക ഘടന തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പകരാനും എല്‍ ആര്‍ എക്കു സാധിക്കും .

ഡിസംബര്‍ 12 ന് ആയിരുന്നു നാസയ്ക്കു ഈ ഉപകരണത്തില്‍ നിന്നുള്ള ആദ്യ സിഗ്‌നലുകള്‍ ലഭിച്ചത് . ചന്ദ്രനെ വലം വെക്കുന്ന നാസയുടെ എല്‍ ആര്‍ ഓര്‍ബിറ്റ് ഈ സമയം വിക്രം ലാന്‍ഡറിന്റെ 100 കിലോമീറ്റര്‍ മുകളിലൂടെ ആയിരുന്നു സഞ്ചരിച്ചിരുന്നത്. മാന്‍സിനസ് സി എന്ന ഗര്‍ത്തതിന് സമീപമുള്ള സമതല പ്രദേശത്താണ് ലാന്‍ഡര്‍ കിടക്കുന്നത്. ഇവിടേയ്ക്ക് എല്‍ ആര്‍ ഓര്‍ബിറ്റില്‍നിന്ന് അയച്ച ലേസര്‍ ആവേഗങ്ങള്‍ ലാന്‍ഡറില്‍ തട്ടി പ്രതിഫലിക്കുകയും സിഗ്‌നല്‍ ലഭിക്കുകയുമായിരുന്നെന്നു നാസ അറിയിച്ചു.

നാസയുടെ കണ്ടെത്തല്‍ ഐ എസ് ആര്‍ ഒയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാനേറെയുള്ള നേട്ടമാണ്. ചന്ദ്രോപരിതലത്തില്‍ ലാന്‍ഡറിന് സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞതുകൊണ്ട് മാത്രമാണ് പേടകത്തിലെ ഈ ഉപകരണം സജീവമായി നിലനിര്‍ത്താന്‍ സാധിച്ചത്. ചന്ദ്രയാന്‍ - 2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിലും നാസ ഇതേ പേ ലോഡ് വെച്ചിരുന്നെങ്കിലും സോഫ്റ്റ് ലാന്‍ഡിങ് പിഴച്ചത് മൂലം പേടകം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി ചിന്നഭിന്നമാകുകയായിരുന്നു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്തത്. തുടർന്ന് ലാൻഡറിൽനിന്ന് പ്രഗ്യാൻ റോവർ പുറത്തിറങ്ങി സഞ്ചരിച്ച് വിവിധ പരീക്ഷണങ്ങൾ നടത്തുകയും ഇതിന്റെ ഡേറ്റയും ചിത്രങ്ങളും ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തു. ചന്ദ്രനിൽ നിരവധി മൂലകങ്ങളുടെ സാന്നിധ്യം പ്രഗ്യാൻ റോവർ കണ്ടെത്തിയിരുന്നു. കൂടാതെ, ആദ്യമായി ചന്ദ്രനിൽ സൾഫറിന്റെ സാന്നിധ്യം തെളിയിക്കുന്ന വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.


ഡോ. കസ്‍തൂരി രംഗൻ ഐ.എസ്.ആർ.ഓ. ചെയർമാനായിരിക്കുമ്പോഴാണ്‌ ചന്ദ്രയാത്ര എന്ന ആശയം ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ മുന്നോട്ട് വക്കുന്നത്. 2000 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ വച്ചു നടന്ന അസ്ട്രോണൊമിക്കൽ സൊസൈറ്റിയുടെ വാഷിക സമ്മേളനത്തിൽ ഇതിനെക്കുറിച്ച് ആദ്യ പ്രഖ്യാപനം ഉണ്ടായി. ഐ.എസ്.ആർ .ഓ മുൻ ചെയർമാനായ ജി. മാധവൻ നായർ ചന്ദ്രയാത്രാ പദ്ധതിയുമായി ബഹുദൂരം മുന്നോട്ട് പോയി

2003ലെ സ്വാതന്ത്ര്യദിനത്തിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ചന്ദ്രയാൻ 1 പ്രഖ്യാപിച്ചു. ദൗത്യത്തിന് ഈ പേരുനിർദേശിച്ചതും അദ്ദേഹം തന്നെയാണ്.

2008 നവംബർ 14ന് ഇന്ത്യയുടെ ത്രിവർണ പതാക ചന്ദ്രനെ തൊട്ടു. രാജ്യത്തെ ബഹിരാകാശ ഗവേഷണ പദ്ധതികൾക്കു തുടക്കം കുറിച്ച ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിലായിരുന്നു ചരിത്രനിമിഷം. ചന്ദ്രനിൽ ഇടിച്ചിറങ്ങിയ മൂൺ ഇംപാക്ട് പ്രോബിന്റെ വശങ്ങൾക്ക് ദേശീയപതാകയുടെ നിറമാണു കൊടുത്തിരുന്നത്. ആയിരത്തോളം ഐ.എസ്.ആർ.ഓ. ശാസ്‌ത്രജ്ഞർ നാലുവർഷത്തിലധികം ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചു റഷ്യ, യുഎസ്, ജപ്പാൻ, ചൈന എന്നിവയ്ക്കു ശേഷം ചന്ദ്രനിലെത്തുന്ന രാജ്യമായി ഇന്ത്യ. ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ആദ്യ ദൗത്യം.മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, അയൺ, ടൈറ്റാനിയം, കാൽസ്യം എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2 വർഷ ദൗത്യകാലാവധി തീരുംമുൻപേ 2009 ഓഗസ്റ്റ് 29നു ചന്ദ്രയാൻ 1 പ്രവർത്തനം അവസാനിപ്പിച്ചു

പിന്നെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ അധ്യക്ഷതയിൽ 2008 സപ്തംബർ 18 നു നടന്ന യൂണിയൻ കാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റ് ചന്ദ്രയാൻ 2 ദൗത്യം അംഗീകരിച്ചത്. 12 നവംബർ 2007ൽ ഐ. എസ്. ആർ. ഓ-യുടേയും റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടേയും (ROSKOSMOS) പ്രതിനിധികൾ ചന്ദ്രയാൻ 2 പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഒരു കരാറിൽ ഒപ്പുവച്ചു. എന്നാൽ റഷ്യക്ക് നിശ്ചിത സമയത്ത് ലാൻഡർ വികസിപ്പിച്ചെടുക്കാൻ സാധിച്ചില്ല. പിന്നീട് റഷ്യ ഈ ചാന്ദ്രദൗത്യത്തിൽ നിന്ന് പിന്മാറുകയും ഇന്ത്യ സ്വതന്ത്രമായി ഈ ദൗത്യം പൂർത്തിയാക്കുവാൻ തീരുമാനിക്കുകയും ചെയ്യ്തു
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ജി.എസ്.എൽ.വി മാർക്ക് 3 വിക്ഷേപണ വാഹനത്തിൽ 2019 ജൂലൈ 22 നാണ് ചന്ദ്രയാൻ 2 വിക്ഷേപണം നടന്നത്. മുത്തയ്യ വനിതയാണ് പ്രോജക്ട് ഡയറക്ടർ. ഋതു കരിഘൽ ആണ് മിഷൻ ഡയറക്ടർ. 2019 സെപ്തംബർ ഏഴിന് പുലർച്ചെ 1:30നും 2.30നും ഇടയിലാണ് ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തേണ്ടിയിരുന്നത്

 

 

ഇതുവരെ ഒരു രാജ്യവും പര്യവേക്ഷണത്തിന് മുതിരാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവമാണ് ചന്ദ്രയാൻ 2 ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. 2019 സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ രണ്ട് കിലോമീറ്റർ അടുത്തുവരെയെത്തിയ ചന്ദ്രയാൻ 2 മുൻപ് നിശ്ചയിച്ച പാതയിൽ നിന്നു തെന്നി മാറുകയും വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെടുകയും ചെയ്തതിനെത്തുടർന്ന് ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം പൂർണ ലക്ഷ്യത്തിലെത്തിയില്ല. എന്നാൽ ഓർബിറ്റർ ദൗത്യം തുടർന്നു. ചന്ദ്രൻെറ അറിയപ്പെടാത്ത മേഖലകളെ കുറിച്ചടക്കം നിർണാകയക വിവരങ്ങൾ ചന്ദ്രയാൻ–-2 ഓർബിറ്റർ നൽകി . പിന്നീട് 41 ദീവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍-3 ഓഗസ്റ്റ് 23 വൈകീട്ട് 6.04 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. സെപ്റ്റംബർ നാലിന് രാവിലെ എട്ട് മണിക്ക് സ്ലീപ്പ് മോഡിലേക്ക് മാറിയ ചന്ദ്രയാൻ മൂന്ന് വിക്രം ലാൻഡറും, സെപ്റ്റംബർ രണ്ടിന് ഉറക്കത്തിലേക്ക് പോയ പ്രഗ്യാൻ റോവറും ഉറക്കം വിട്ട് എഴുനേറ്റില്ലെങ്കിലും ചന്ദ്രയാൻ മൂന്നില്‍ നാസ ഘടിപ്പിച്ച ലേസര്‍ റിട്രോഫ്ളക്ടര്‍ അറേ പ്രവർത്തന സജ്ജമായിരിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (16 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (58 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends