ഗാന്ധി കുടുംബം അഴിമതിക്കാര്‍ മാത്രമല്ല, ഡ്യൂപ്ലിക്കേറ്റും കൂടിയാണ്.... രാഹുല്‍ ഗാന്ധിക്ക് അസം മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം

ഗാന്ധി കുടുംബം അഴിമതിക്കാര്‍ മാത്രമല്ല, ഡ്യൂപ്ലിക്കേറ്റും കൂടിയാണെന്ന് രാഹുല്‍ ഗാന്ധിക്ക് അസം മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം. ഹിമന്ത ബിശ്വ ശര്‍മ്മ രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും മറ്റ് ബിജെപി മുഖ്യമന്ത്രിമാരെ അഴിമതി പഠിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാര് ഗാന്ധി കുടുംബമാണെന്ന് ഇതിന് മറുപടിയായി ശര്‍മ്മ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പരാമര്‍ശം. അസം പര്യടനത്തിന്റെ ആദ്യ ദിവസവും ശര്‍മ്മയ്ക്കെതിരെ രാഹുല്‍ ഗാന്ധി സമാനമായ പരാമര്‍ശം നടത്തിയിരുന്നു.
'ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ അസമിലാണ്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. യാത്രയില്‍ അസമിലെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ഉന്നയിക്കും,' അദ്ദേഹം പറഞ്ഞു. ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരായ രാഹുലിന്റെ അഴിമതി ആരോപണങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം, അസം മുഖ്യമന്ത്രി വ്യാഴാഴ്ച തിരിച്ചടിച്ചു. ഗാന്ധി കുടുംബത്തെ രാജ്യത്തെ ഏറ്റവും അഴിമതിക്കാരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ശര്‍മ്മയുടെ പരാമര്‍ശം. 'എന്റെ അഭിപ്രായത്തില്‍, രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബമാണ് ഗാന്ധി കുടുംബം,' ശര്‍മ്മയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഗാന്ധി കുടുംബം 'ഡ്യൂപ്ലിക്കേറ്റ്' പേരു വഹിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
'അവര്‍ അഴിമതിക്കാര്‍ മാത്രമല്ല, ഡ്യൂപ്ലിക്കേറ്റും കൂടിയാണ്. അവരുടെ കുടുംബപ്പേര് ഗാന്ധി പോലുമല്ല. ആരെങ്കിലും ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് കൈവശം വച്ചാല്‍ എനിക്ക് പിടിക്കാം, പക്ഷേ ഒരാള്‍ ഡ്യൂപ്ലിക്കേറ്റ് പേര് കൈവശം വച്ചാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. അതുകൊണ്ടാണ് അവര്‍ യാത്ര നടത്തുന്നത്, ''ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്ന് ജനുവരി 14ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലൂടെയും 100 ലോക്സഭാ സീറ്റുകളിലൂടെയും സഞ്ചരിക്കും. 110 ജില്ലകളിലൂടെ 67 ദിവസങ്ങളിലായി 6,700 കിലോമീറ്ററുകളാണ് ഭാരത് ജോഡോ ന്യായ് യാത്ര നടന്ന് നീങ്ങുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച യാത്ര മാര്‍ച്ച് 20ന് മഹാരാഷ്ട്രയില്‍ സമാപിക്കും.
https://www.facebook.com/Malayalivartha























