പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി... പ്രതിയുടെ ഭാര്യ തന്നെ കുഞ്ഞിനെ തിരികെ പോലീസില്‍ ഏല്‍പ്പിച്ചു

പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ ആള്‍ പിടിയില്‍. നവീന്‍ മിശ്ര (39)യാണ് പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ ഭാര്യ തന്നെ കുഞ്ഞിനെ തിരികെ പോലീസില്‍ ഏല്‍പ്പിച്ചു.
ബുധനാഴ്ചയാണ് ഡല്‍ഹിയിലെ ജയ്ത്പുരില്‍ നിന്ന് നവീന്‍ മിശ്ര കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നവീന്‍ പൊലീസിന്റെ പിടിയിലായത്.
പ്രതിയുടെ ഭാര്യ തന്നെ കുഞ്ഞിനെ തിരികെ ഏല്‍പ്പിക്കാന്‍ വ്യാഴാഴ്ച പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് നവീനിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭ്യമായത്. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടികളില്ലാത്തതിനാലാണ് മറ്റൊരാളുടെ കുട്ടിയെ തട്ടിയടുക്കാന്‍ ഇയാള്‍ ശ്രമിച്ചത്. ഇയാളുടെ പേരില്‍ മറ്റ് ക്രിമിനല്‍ കേസുകളൊന്നും നിലവിലില്ലെന്ന് പൊലിസ് അറിയിച്ചു.
https://www.facebook.com/Malayalivartha























