റിപ്പബ്ലിക് ദിന പരേഡിൽ ശക്തിയറിയിക്കാൻ ഇന്ത്യ; C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ഉൾപ്പെടെ 51 വിമാനങ്ങൾ; ആകർഷണമാകാൻ തദ്ദേശീയ മൾട്ടി-റോൾ കോംബാറ്റ് ഹെലികോപ്റ്റർ എൽസിഎച്ച് പ്രചന്ദ്, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, നാഗ് ആന്റി ടാങ്ക് മിസൈലുകൾ ഉൾപ്പെടെ തയ്യാർ

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ആദ്യമായി പങ്കെടുക്കുമെന്ന് ഐഎഎഫിന്റെ വെള്ളിയാഴ്ച (ജനുവരി 19) അറിയിച്ചു. വ്യോമസേനയുടെ 51 വിമാനങ്ങളാകും ഇത്തവണ ഫ്ലൈപാസ്റ്റിൽ പങ്കെടുക്കുക. 1971-ലെ യുദ്ധകാലത്ത് പാകിസ്താനെ തുരത്താനുള്ള രഹസ്യ ഓപ്പറേഷന്റെ ഭാഗമായി ഐഎഎഫ് നയിച്ച ‘തംഗയിൽ എയർഡ്രോപ്പ്’ പുനരാവിഷ്കരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ശത്രുരാജ്യത്തേക്ക് ബറ്റാലിയനെ അയക്കുന്നത്. ഒരു ഡക്കോട്ട വിമാനവും രണ്ട് ഡോർനിയറുകളുമാകും റിപ്പബ്ലിക് ദിനത്തിൽ പറക്കുക.
ഐഎഎഫിന്റെ 29 യുദ്ധവിമാനങ്ങളും എട്ട് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും 13 ഹെലികോപ്റ്ററുകളും ഒരു ഹെറിറ്റേജ് എയർക്രാഫ്റ്റും ഉൾപ്പെടുന്ന മൊത്തം 51 വിമാനങ്ങൾ ഈ വർഷത്തെ റിപ്പബ്ലിക് ദിന ഫ്ലൈപാസ്റ്റിൽ പങ്കെടുക്കും. ഇതിൽ കരസേനയുടെ നാല് ഹെലികോപ്റ്ററുകളും നാവികസേനയുടെ ഒരു P-8i മാരിടൈം പട്രോളിംഗ് വിമാനവും ഉൾപ്പെടുന്നു, അവ രണ്ട് വ്യത്യസ്ത രൂപങ്ങളായി പറക്കും.
“ആകെ 48 അഗ്നിവീർവായു സ്ത്രീകൾ ഈ സംഘത്തിന്റെ ഭാഗമാകും. ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശ്രിഷ്‌തി വർമ (ട്രൈ-സർവീസ്) സംഘത്തിന്റെ സൂപ്പർ ന്യൂമററി ഓഫീസറായി മാർച്ച് ചെയ്യും, ”ഡബ്ല്യുജി സിഡിആർ മനീഷ് ശർമ്മ ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഐഎഎഫിന്റെ പങ്കാളിത്തത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഇന്ത്യൻ സൈന്യം 'മെയ്ഡ്-ഇൻ-ഇന്ത്യ' ആയുധ സംവിധാനങ്ങളും പ്ലാറ്റ്‌ഫോമുകളും പ്രദർശിപ്പിക്കും. കൂടാതെ എൽസിഎച്ച് പ്രചന്ദ് ഹെലികോപ്റ്റർ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, നാഗ് ആന്റി ടാങ്ക് മിസൈലുകൾ എന്നിവ ഉൾപ്പടെയുള്ളവയാകും ഇന്ത്യൻ സൈന്യം പ്രദർശിപ്പിക്കുന്നത്.
എച്ച്എഎൽ രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ആദ്യ തദ്ദേശീയ മൾട്ടി-റോൾ കോംബാറ്റ് ഹെലികോപ്റ്ററാണ് എൽസിഎച്ച് പ്രചന്ദ്. ശക്തമായ ഗ്രൗണ്ട് അറ്റാക്ക് ചെയ്യാനും വ്യോമാക്രമണം നടത്താനും ഇതിന് കഴിവുണ്ട്. ആധുനിക സ്റ്റെൽത്ത് സവിശേഷതകൾ, ശക്തമായ കവച സംരക്ഷണം, രാത്രി ആക്രമണ ശേഷി എന്നിവ ഹെലികോപ്റ്ററിനുണ്ട്.
https://www.facebook.com/Malayalivartha























