വീട് ലഭിച്ചവരെ കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം, അവരുടെ അനുഗ്രഹത്തേക്കാള്‍ വലുതായി ഒന്നുമില്ല... ഇതുപോലെ ഒരു വീടു വേണമെന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിട്ടുണ്ട്.... മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ പദ്ധതിയിലൂടെ നിര്‍മ്മിച്ച വീടുകള്‍ കൈമാറുന്ന ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഇതുപോലെ ഒരു വീടു വേണമെന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിട്ടുണ്ട്.... മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ പദ്ധതിയിലൂടെ നിര്‍മ്മിച്ച വീടുകള്‍ കൈമാറുന്ന ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി...
ഇപ്പോള്‍ ആയിരത്തോളം കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സഫലമായി കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോലാപൂര്‍ റായ്‌നഗര്‍ ഹൗസിംഗ് സൊസൈറ്റിയില്‍ നിര്‍മ്മിച്ച 15,000 വീടുകളും ഗുണഭോക്താക്കാള്‍ക്ക് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2000 കോടി രൂപയുടെ പദ്ധതിക്കും തുടക്കമിട്ടു. പി.എം.എ.വൈ പദ്ധതിക്കു കീഴില്‍ മഹാരാഷ്ട്രയില്‍ മാത്രം 90,000 വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചു.
വീട് ലഭിച്ചവരെ കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ട്. അവരുടെ അനുഗ്രഹത്തേക്കാള്‍ വലുതായി ഒന്നുമില്ല. ഒരു വീടുണ്ടാവണമെന്ന് കുട്ടിക്കാലത്ത് ഞാനും ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആയിരങ്ങളുടെ സ്വപ്നം സഫലമാകുന്നത് കാണുമ്പോള്‍ കൃതാര്‍ത്ഥനാണ്. അവരുടെയെല്ലാം അനുഗ്രഹമാണ് ഏറ്റവും വലിയ സമ്പാദ്യം.
രാജ്യത്തെ വലിയ സൊസൈറ്റിയുടെ ഉദ്ഘാടനമാണ് ഇന്നിവിടെ നടന്നത്. പാവപ്പെട്ടവര്‍ക്കിടയില്‍ പി.എം.എ.വൈ അര്‍ബന്‍ പദ്ധതി കാര്യമായ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. പിന്നോക്കാവസ്ഥയിലുള്ളവരുടെ ജീവിതസാഹചര്യം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എത്രമാത്രം പ്രതിജ്ഞാബദ്ധമാണ് എന്നതിന് തെളിവാണ് നാമിപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയില്‍ രാമന്‍ കൊണ്ടുവന്ന ഭരണപരിഷ്‌കാരങ്ങളാണ് പാവപ്പെട്ടവര്‍ക്കായി ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പ്രചോദനമേകിയത്. 22ന് എല്ലാവരും വീടുകളില്‍ രാമജ്യോതി തെളിയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























