130 യാത്രക്കാർ മുൾമുനയിൽ, പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ച് അപകടം, ചെന്നൈ വിമാനത്താവളത്തിൽ റൺവേയിലേക്കിറങ്ങിയ മലേഷ്യൻ എയർലൈൻസിന് സംഭവിച്ചത്...

വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം. 130 യാത്രക്കാരുമായി പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിന്റെ പിന്നിലെ ടയർ പൊട്ടിത്തെറിച്ചത്. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെ 12.20 നായിരുന്നു സംഭവം. യാത്രക്കായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ മലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെ പിൻചക്രം പൊട്ടിത്തെറിക്കുകയായിരുന്നു. ക്വാലലംപുരിലേക്ക് പുറപ്പെടാനൊരുങ്ങിയ മലേഷ്യൻ എയർലൈൻസ് എംഎച്ച് 181 വിമാനം ബേയിൽ നിന്ന് റൺവേയിലേക്ക് മാറ്റിയപ്പോഴാണ് അപകടം സംഭവിച്ചത്.
ഉടൻ തന്നെ മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് ചെന്നൈ വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. സംഭവം മറ്റ് സർവീസുകളെ ബാധിച്ചില്ലെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
അതുപോലെ സൗദിയില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച സംഭവവും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐ.എക്‌സ് 1321 വിമാനത്തിന്റെ ടയറാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍വെച്ച് പൊട്ടിയത്. തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിര്‍ത്തി. വിമാനത്തിന്റെ ഇടത് ഭാഗത്തെ ടയറാണ് പൊട്ടിയത്. ഇത് പരന്ന നിലയിലായിരുന്നു.
റിയാദില്‍ നിന്നും കോഴിക്കോടേക്ക് രാത്രി 11.45ന് തിരികെ മടങ്ങേണ്ട വിമാനമായിരുന്നു ഇത്. യാത്രക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിച്ചു. വിമാനം നിലത്ത് തൊടുമ്പോള്‍ തന്നെ വലിയ ശബ്ദം കേട്ടതായി ഒരു യാത്രക്കാരന്‍ അവകാശപ്പെട്ടു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ രണ്ട് തവണയായി വന്‍ ശബ്ദം കേട്ടതായും പിന്നീട് ടയര്‍ പൊട്ടിയതായി സ്ഥിരീകരിച്ച് പൈലറ്റ് അറിയിപ്പ് നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha























