അതിശൈത്യത്താല്‍ തണുത്ത് വിറക്കുകയാണ് ഒരു തമിഴ്‌നാടന്‍ പ്രദേശം.... നീലഗിരി ജില്ലയില്‍ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലേക്ക് കടക്കുകയാണ്.... ഊട്ടിയിലെ കാന്തലിലും തലൈകുന്തയിലും ഒരു ഡിഗ്രി...

ജനുവരി പകുതി കഴിഞ്ഞിട്ടും കശ്മീര്‍ ഉള്‍പ്പടെയുള്ള ഹിമാലയന്‍ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയില്ലാത്തത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. അതേസമയം അതിശൈത്യത്താല്‍ തണുത്ത് വിറക്കുകയാണ് ഒരു തമിഴ്‌നാടന്‍ പ്രദേശം. നീലഗിരി ജില്ലയില്‍ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലേക്ക് കടക്കുകയാണ്. ഊട്ടിയിലെ കാന്തലിലും തലൈകുന്തയിലും ഒരു ഡിഗ്രി സെല്‍ഷ്യസും ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 2 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപനില. സമീപകാലത്തൊന്നും ഇല്ലാത്ത രീതിയിലുള്ള തണുപ്പാണ് ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഊട്ടി തണുപ്പിന്റെ പിടിയിലായി. കനത്ത മഞ്ഞു വീഴ്ചയും ആരംഭിച്ചു. താപനില 0 ഡിഗ്രി സെൽഷ്യസ് വരെയായി കുറഞ്ഞു. ഊട്ടിയിലെ ചാണ്ടിനല്ലയിലാണ് 0 ഡിഗ്രി രേഖപ്പെടുത്തിയത്. തലൈകുന്താ, ബോട്ട് ഹൗസ് ഭാഗങ്ങളിൽ 2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
തുലാവർഷം വൈകിയതു മൂലം ശൈത്യകാലവും വൈകി. നവംബർ, ഡിസംബർ മാസങ്ങളിലാണ് സാധാരണ മഞ്ഞു വീഴ്ച ഉണ്ടായിരുന്നത്. ശൈത്യകാലം ആസ്വദിക്കാൻ ഒട്ടേറെ വിദേശ സഞ്ചാരികൾ ഊട്ടിയിലെത്തും. മഞ്ഞുവീഴ്ച തേയിലത്തോട്ടങ്ങളെയും പച്ചക്കറിക്കൃഷിയെയും കാര്യമായി ബാധിക്കും. മഞ്ഞു വീണു കഴിഞ്ഞാൽ വെയിൽ തെളിയുന്നതോടെ ചെടികളിലെ ഇലകൾ കരിഞ്ഞു പോകും.പൊങ്കൽ ആഘോഷത്തിന് ഊട്ടിയിൽ എത്തിയവരുടെ തിരക്കിൽ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.വിദ്യാലയങ്ങൾക്ക് അവധിയായതിനാൽ തമിഴ്നാട്ടിലെ മറ്റ് ജില്ലകളിൽ നിന്നു സഞ്ചാരികൾ കൂട്ടത്തോടെ ഊട്ടിയിലെത്തി. ഊട്ടിയിൽ തണുപ്പേറിയിട്ടുണ്ട്.കൊടുംതണുപ്പില്‍ ജനജീവിതം ദുസഹമായിരിക്കുകയാണ്. മൈതാനങ്ങള്‍ മഞ്ഞ് മൂടിയ നിലയിലാണ്. കൃഷിയെയും തണുപ്പും മഞ്ഞുവീഴ്ചയും ബാധിച്ചിട്ടുണ്ട്. തേയിലകൃഷിയെയാണ് ഈ കാലാവസ്ഥ കൂടുതലായി ബാധിച്ചിരിക്കുന്നത്.
തണുപ്പ് കാരണം ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. ശ്വാസതടസം, തലവേദന, പനി ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വ്യാപകമായുണ്ട്. ഉദഗമണ്ഡലത്തിലും താപനില ഒരു ഡിഗ്രി വരെ രേഖപ്പെടുത്തി. ഊട്ടിയിലും സമാനമായ സാഹചര്യമാണ്. കാലാവസ്ഥ വ്യതിയാനമാണ് ഈ അസാധാരണ ശൈത്യത്തിന് കാരണമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം.തണുപ്പ് കാരണം ജനങ്ങള്‍ക്ക് രാവിലെ ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. കവലകളിലെല്ലാം ആളുകള്‍ കൂട്ടംചേര്‍ന്ന് തീ കായുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. തേയില കൃഷിയും പച്ചക്കറി കൃഷിയും പ്രതിസന്ധിയിലായതോടെ ജനങ്ങളുടെ ഉപജീവന മാര്‍ഗം ഇല്ലാതായിരിക്കുകയാണ്. മഞ്ഞില്‍ മൂടിയ മലനിരകളും താഴ്‌വാരങ്ങളും കാണാന്‍ സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും അതിശൈത്യം വിനോദസഞ്ചാരത്തെയും ബാധിക്കുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാവണമെന്നാണ് കര്‍ഷക പ്രതിനിധികളുടെ അഭിപ്രായം.
അതേസമയം ഹിമാചൽ പ്രദേശ് പോലെ മഞ്ഞ് വീഴ്ചയ്ക്ക് പേര് കേട്ട പല സ്ഥലങ്ങളിലും ഇക്കുറിയും മഞ്ഞുപുതച്ച കാഴ്ചകൾ യാത്രികർക്ക് ആസ്വദിക്കാം. അതോടൊപ്പം ഇതാ ഇങ്ങ് ദക്ഷിണേന്ത്യയിലും സമാന അനുഭവങ്ങൾക്ക് അവസരമൊരുക്കുകയാണ് നമ്മുടെ സ്വന്തം ഊട്ടി.
മലനിരകളുടെ റാണിയാണ് ഊട്ടി. കാടും, വെള്ളച്ചാട്ടങ്ങളും പൂത്ത് വിളഞ്ഞ് നിൽക്കുന്ന പച്ചക്കറി പാടങ്ങളും എല്ലാമായി കൊതിപ്പിക്കുന്ന കാഴ്ചകളാണ് ഊട്ടിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലാണ് പൊതുവെ ഇവിടേക്ക് സഞ്ചാരികൾ കൂടുതലായി എത്താറുള്ളത്. ഊട്ടിയിലെ കാലാവസ്ഥ ആസ്വദിക്കാൻ പറ്റുന്ന മികച്ച സമയമാണ് ഇത്. എന്നാൽ ഇത്തവ ജനവരി പകുതി ആകുമ്പോഴും ഊട്ടി കിടgകിടാ വിറയ്ക്കുകയാണ്. നിലവിൽ പൂജ്യത്തിന് അരികിലാണ് ഇവിടുത്തെ താപനില.
https://www.facebook.com/Malayalivartha























