അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം... ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ജനുവരി 22ന് ഉച്ചവരെ അവധി

അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജനുവരി 22ന് ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളും ഉച്ചവരെ അടച്ചിടാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന അനുമതി നല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍, നഗര തദ്ദേശ സ്ഥാപനങ്ങള്‍ (യുഎല്‍ബികള്‍), സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ പകുതി ദിവസം അടഞ്ഞുകിടക്കും. ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറഞ്ഞത്.
അയോധ്യയില്‍ നടക്കുന്ന രാം ലല്ലയുടെ 'പ്രാണ്‍ പ്രതിഷ്ഠാ' ചടങ്ങ് താന്‍ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. ജനുവരി 22ന് ശേഷം താന്‍ ഉത്തര്‍പ്രദേശിലെ ക്ഷേത്ര നഗരിയിലെത്തി കുടുംബാംഗങ്ങളോടൊപ്പം ശ്രീരാമനെ വണങ്ങുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ ക്രിക്കറ്റ് താരവും എഎപി എംപിയുമായ ഹര്‍ഭജന്‍ സിംഗ് രം?ഗത്തെത്തി. ജനുവരി 22ന് നടക്കുന്ന പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഹര്‍ഭജന്‍ സിംഗ് അറിയിച്ചിരുന്നു.
മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്നത് എനിക്ക് പ്രശ്‌നമല്ല രാമക്ഷേത്ര ഉ?ദ്ഘാടനത്തിന് താന്‍ പോകുമെന്നാണ് ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്. രാമക്ഷേത്ര ഉദ്ഘാടനത്തില്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും നിലപാടറിയിച്ച് രം?ഗത്തെത്തിയിരുന്നു. ''പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ മറ്റ് പാര്‍ട്ടികള്‍ പോകുമോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. ഞാന്‍ എന്തായാലും പോകും. ഞാന്‍ പോകുന്നതില്‍ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് ചെയ്യാം,'ഹര്‍ഭജന്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
https://www.facebook.com/Malayalivartha























