തമിഴ്‌നാട് രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത് നടക്കും... ഉദ്ഘാടനം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ , മകനും യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിനാണ് ശ്രദ്ധാകേന്ദ്രം

തമിഴ്‌നാട് രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത് നടക്കും. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സമ്മേളനം ഉദ്ഘാടനം ചെയുന്നതെങ്കിലും, മകനും യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിന്‍ ആണ് ശ്രദ്ധാകേന്ദ്രം.
കായിക മന്ത്രിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കണമെന്ന പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിക്കുമോയെന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് പ്രമേയങ്ങള്‍ പരിഗണിക്കുന്നത്.
വൈകുന്നേരം ആറിന് ശേഷം സമാപന സമ്മേളനം തുടങ്ങും. ഇന്നലെ സമ്മേളനത്തിന് മുന്നോടിയായി നടന്ന ഡ്രോണ്‍ ഷോയില്‍ ഉദയനിധിയുടെ മകന്‍ ഇന്‍പനിധിക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയതും ചര്‍ച്ചയായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























