ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കേ, സ്ത്രീവോട്ടര്‍മാരെ പരമാവധി ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങള്‍ക്കൊരുങ്ങി കേന്ദ്രം... ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ സ്ത്രീവോട്ടര്‍മാരെ ആകര്‍ഷിക്കാനുതകുന്ന കൂടുതല്‍ ക്ഷേമപദ്ധതികള്‍ ഇടംനേടും

ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കേ, സ്ത്രീവോട്ടര്‍മാരെ പരമാവധി ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങള്‍ക്കൊരുങ്ങി കേന്ദ്രം... ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ സ്ത്രീവോട്ടര്‍മാരെ ആകര്‍ഷിക്കാനുതകുന്ന കൂടുതല്‍ ക്ഷേമപദ്ധതികള്‍ ഇടംനേടും.
ബജറ്റില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് കൂടുതല്‍ പദ്ധതി പ്രാതിനിധ്യം പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
രാജ്യത്തെ തൊഴില്‍ മേഖലയില്‍ സ്ത്രീപങ്കാളിത്തം ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് പുതിയ നിര്‍ദേശങ്ങളുള്ളത്.
നഴ്‌സിങ് പരിശീലനം, കരകൗശലം പോലുള്ള മേഖലകളില്‍ നൈപുണ്യ കോഴ്‌സുകള്‍, സ്ത്രീകള്‍ക്കായി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പദ്ധതികള്‍ ഇടംനേടിയേക്കുമെന്നാണ് സൂചനകളുള്ളത്. നിയമനിര്‍മാണസഭകളില്‍ വനിതാസംവരണം ഉറപ്പുവരുത്തിയുള്ള നിയമഭേദഗതിയിലൂടെ സ്ത്രീശാക്തീകരണത്തിലേക്ക് ഒരു ചുവട് അധികം വെച്ചുവെന്ന വിലയിരുത്തലാണ് ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യ്ക്കുള്ളത്.
https://www.facebook.com/Malayalivartha























