സംസ്ഥാന രൂപീകരണത്തിന്റെ വാര്‍ഷിക ദിനം ആഘോഷിക്കുന്ന വടക്കുകിഴക്ക് സംസ്ഥാനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

സംസ്ഥാന രൂപീകരണത്തിന്റെ വാര്‍ഷിക ദിനം ആഘോഷിക്കുന്ന വടക്കുകിഴക്ക് സംസ്ഥാനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി .
മണിപ്പൂരിന് പുറമെ മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കാണ് മോദി എക്‌സിലൂടെ ആശംസകള്‍ അറിയിച്ചത്.
'ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂര്‍ സംഭാവന നല്‍കി. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഞങ്ങള്‍ അഭിമാനിക്കുന്നു. മണിപ്പൂരിന്റെ തുടര്‍ച്ചയായ വികസനത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' - മോദി കുറിക്കുകയും ചെയ്തു.
എന്നാല്‍ മണിപ്പൂരില്‍ മെയ്തികളും കുക്കികളും തമ്മിലുള്ള വംശീയ കലാപം തുടരുന്നു. കഴിഞ്ഞ വര്‍ഷം കലാപം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. ഇതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ആശംസകള്‍ നേര്‍ന്ന് മോദി രംഗത്തെത്തിയിട്ടുള്ളത്. പിന്നാലെ പല കോണുകളില്‍ നിന്ന് മോദിയുടെ ആശംസകള്‍ക്ക് എതിരെ വിമര്‍ശനങ്ങളും ഉയരുന്നു.
"
https://www.facebook.com/Malayalivartha























