അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍, കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ 4 ന്യായാധിപന്മാര്‍ പങ്കെടുക്കില്ലെന്ന് സൂചന ... ജസ്റ്റിസ് അശോക് ഭൂഷണ്‍ മാത്രം ചടങ്ങിനെത്തും

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍, കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ 4 ന്യായാധിപന്മാര്‍ പങ്കെടുക്കില്ലെന്ന് സൂചന. ജസ്റ്റിസ് അശോക് ഭൂഷണ്‍ മാത്രം ചടങ്ങിനെത്തും. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ ബെഞ്ചായിരുന്നു അയോധ്യ കേസില്‍ വിധി പറഞ്ഞത്.
ആ ബഞ്ചിലെ അംഗമായിരുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉള്‍പ്പടെ അഞ്ച് ജഡ്ജിമാരെയാണ് പ്രതിഷ്ഠയ്ക്കായി ട്രസ്റ്റ് ക്ഷണിച്ചിരുന്നത്. അയോധ്യപ്രതിഷ്ഠദിനത്തോട് അനുബന്ധിച്ച് വലിയ ആഘോഷപരിപാടികളാണ് ഡല്‍ഹിയടക്കമുള്ള നഗരങ്ങളില്‍.
ക്ഷേത്രങ്ങളിലും സംഘപരിവാര്‍സംഘടനകളുടെ നേതൃത്വത്തിലും ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രതിഷ്ഠദിനത്തില്‍ വ്യാപാര സംഘടനകളും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
തെരുവുകളില്‍ നിറയെ ജയ് ശ്രീം എന്നെഴുതിയ കൊടി തോരണങ്ങളാണ്. എവിടേക്ക് നോക്കിയാലും വലിയ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കാണാനാകും. പ്രതിഷ്ഠദിനത്തോട് മുന്നോടിയായി ക്ഷേത്രങ്ങളിലും തിരക്കുണ്ട്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘപരിവാര്‍ സംഘടനകളെ കൂടാതെ ഇതര രാഷ്ട്രീയപാര്‍ട്ടികളും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
#ല്‍ഹിയിലെ പ്രധാന വ്യാപാരകേന്ദ്രമായ സരോജനി മാര്‍ക്കറ്റില്‍ പ്രതിഷ്ഠദിനമായ തിങ്കളാഴ്ച്ച 51 കിലോ ലഡുലാണ് വിതരണം ചെയ്യുക. ഒപ്പം ചിരാതും തെളിക്കും .ഭോപ്പാല്‍, ജയ്പൂര്‍, നോയിഡ, ഇന്‍ഡോര്‍, കൊല്‍ക്കത്ത ഉള്‍പ്പെടെ നഗരങ്ങളിലും സമാനമായ ആഘോഷങ്ങളുണ്ട്.പ്രതിഷ്ഠദിനത്തില്‍ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടത്താനാണ് സംഘപരിവാര്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























