പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുങ്ങി അയോദ്ധ്യ . ഒരിക്കലും തുരുമ്പെടുക്കില്ല; ചിതലരിക്കില്ല ..! ഇരുമ്പൊ, ഉരുക്കൊ ഉപയോഗിക്കാതെ ഭാരത പൈതൃകം കാത്തുസൂക്ഷിച്ച് അയോദ്ധ്യ രാമക്ഷേത്രം

പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുങ്ങി അയോദ്ധ്യ . പുഷ്പങ്ങളാൽ അലങ്കരിച്ച രാമക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പുറത്തു വരുമ്പോൾ ചർച്ചയാകുന്നത് അധികമാർക്കും അറിയാത്ത എന്നാൽ ഭാരതീയ വസ്തു ശിൽപ്പത്തിന്റെ പ്രത്യേകത തന്നേയാണ്
ഒരു തരിമ്പ് ഇരുമ്പൊ, ഉരുക്കൊ ഉപയോഗിക്കാതെ ഒരിക്കലും തുരുമ്പ് എടുക്കുമെന്ന പേടി വേണ്ടാത്ത ഒരിക്കലും ചിതലരിക്കാത്ത അയോദ്ധ്യ രാമക്ഷേത്രം ഇന്ത്യൻ വാസ്തുവിദ്യയുടെ മഹത്തായ മാതൃക; ഇത് ഒരു വെറും ഒരു കെട്ടിടമില്ല , മറിച്ച് ഇന്ത്യൻ വാസ്തുവിദ്യയുടെ പൗരാണിക മഹത്വത്തിന്റെ ഒരു മകുടോദാഹരണമാണ് അയോദ്ധ്യയിലെ രാമക്ഷേത്രം
2.7 ഏക്കർ സ്ഥലത്ത് സ്ഥിതി 161 അടി ഉയരവും 235 അടി വീതിയും 360 അടി നീളവുമുള്ള അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഒരു തുണ്ട് ഇരുമ്പൊ, ഉരുക്കൊ ഉപയോഗിച്ചിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം ഉണ്ടാകും, എന്നാൽ വിശ്വസിച്ചേ പറ്റൂ. വെറും ഒരു കെട്ടിടമില്ല ഇന്ത്യൻ വാസ്തുവിദ്യയുടെ പൗരാണിക മഹത്വത്തിന്റെ ഒരു മകുടോദാഹരണമാണ് അയോദ്ധ്യയിലെ രാമക്ഷേത്രം എന്ന് പറയുമ്പോൾ അതൊരു അതി ഭാവുകത്വമോ ആശ്ചര്യമോ അല്ല, മറിച്ച് ഒരു വസ്തുത മാത്രം
അയോധ്യയിലെ മഹത്തായ രാമക്ഷേത്രം, ഇന്ത്യൻ പരമ്പരാഗത പൈതൃകത്തിന്റെ ചിന്തയിൽ നിന്നുരുത്തിരിഞ്ഞതും ശാസ്ത്രീയമായി നടപ്പിലാക്കിയതും കാലങ്ങളോളം ഭക്ത ജനങ്ങളെ അതിശയിപ്പിക്കാനും പോന്ന ഒരു നിർമ്മിതിയാണ്.
പുരാതന ഇന്ത്യയിൽ നിലനിന്നിരുന്ന നഗര സമ്പ്രദായം അനുസരിച്ചാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. എന്നാൽ അതിനോടൊപ്പം ആധുനിക സാങ്കേതിക വിദ്യയും മനോഹരമായി സമന്വയിപ്പിച്ചിട്ടുണ്ട് ..3 സ്ട്രക്ച്ചര്‍ അനാലിസിസ് നടത്തിയ ലോകത്തെ തന്നെ ആദ്യ ക്ഷേത്രമാണ് അയോധ്യയിലേത്. നിര്‍മിക്കുന്നതിന് മുമ്പാണ് ഇതെല്ലാം ചെയ്തത്. ഭൂകമ്പം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാണിത്. റിക്ടര്‍ സ്‌കെയിലില്‍ 8 രേഖപ്പെടുത്തിയ ഭൂകമ്പം വന്നാലും ക്ഷേത്രം അതിനെ അതിജീവിക്കും. റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്ട്രക്ച്ചര്‍ അനാലിസിസ് നടത്തിയത്. ഇതുവരെ രേഖപ്പെടുത്തിയ പ്രളയ നിരപ്പിനേക്കാള്‍ ഇരുപത് അടി ഉയരത്തിലാണ് ഈ ക്ഷേത്രമുള്ളത്. സൂര്യതിലക് എന്ന ഒരു ഫീച്ചറും ഈ ക്ഷേത്രത്തിലുണ്ട്. ഇത് ക്ഷേത്രത്തിന്റെ മുകള്‍ ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ലെന്‍സുകളാണ്. രാമനവമി ദിനത്തില്‍ സൂര്യരശ്മികള്‍ കൃത്യമായി വിഗ്രഹത്തില്‍ പതിക്കാന്‍ ഇവ സഹായിക്കും.
ഗുപ്ത കാലഘട്ടത്തിൽ വ്യാപകമായിരുന്ന നഗര സംവിധാനത്തിൽ അമ്പല നിർമ്മാണത്തിൽ ഇരുമ്പുപയോഗിച്ചിരുന്നില്ല. കാരണം ഇരുമ്പിന്റെ കാലദൈർഘ്യം ഏതാണ്ട് 80 മുതൽ 90 വർഷങ്ങളാണ്, എന്നാൽ അമ്പലങ്ങൾ, രാമക്ഷേത്രം ഉൾപ്പെടെ നിർമ്മിച്ചിരിക്കുന്നത് ആയിരക്കണക്കിന് വർഷങ്ങൾ നിലനിൽക്കാൻ വേണ്ടിയാണ് അതിനാൽ തന്നെ “ലോക്ക് ആൻഡ് കീ” എന്നറിയപ്പെടുന്ന ഗ്രാനൈറ്റ്, മണൽക്കല്ല്, മാർബിൾ എന്നിവ ഉപയോഗിച്ച് 1,000 വർഷം വരെ ആയുസ്സ് ഉറപ്പാക്കുന്ന സംവിധാനമാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
രാമക്ഷേത്രം നിർമ്മിക്കുന്നതിൽ മുൻനിര ഇന്ത്യൻ ശാസ്ത്രജ്ഞരിൽ ചിലർ സംഭാവന നൽകിയിട്ടുണ്ട്. ഐഎസ്ആർഒയുടെ സാങ്കേതിക വിദ്യകളും നിർമാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അയോദ്ധ്യയിലെ ശ്രീരാമ മഹാക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. സാറ്റലൈറ്റ് ഫോട്ടോകളിൽ ദശരഥ് മഹലും സരയൂ നദിയും വ്യക്തമായി കാണാം. പുതുതായി നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷനും സാറ്റലൈറ്റ് ഫോട്ടോയിൽ കാണാം.
ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററാണ് അയോദ്ധ്യയിലെ മഹത്തായ ശ്രീരാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പങ്ക് വച്ചത് . ബൃഹത്തായ ശ്രീരാമക്ഷേത്രവും, പരിസരവും ഐഎസ്ആർഒ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമായി കാണാം. ഇന്ത്യൻ റിമോട്ട് സെൻസിംഗ് സീരീസ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് രാമക്ഷേത്രത്തിന്റെ വിശദമായ ദൃശ്യങ്ങളാണ് പകർത്തിയിരിക്കുന്നത്
അയോദ്ധ്യയുടെ ഈ മഹത്തായ പദ്ധതിയിലെ പ്രധാന വെല്ലുവിളി ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള കൃത്യമായ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു. ഇത് കൃത്യമായി കണ്ടെത്താനുള്ള ചുമതലയും ഐഎസ്ആർഒയുടേത്
സവിശേഷമായ ഒരു സൂര്യ തിലക കണ്ണാടി, ഒരു ലെൻസ് ആസ്പദമായുള്ള സംവിധാനം സിബിആർഐയിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെയും (ഐഐഎ) ഒരു കൂട്ടം ശാസ്ത്രജ്ഞർ രാമക്ഷേത്രത്തിനു വേണ്ടി നിർമ്മിച്ചിട്ടുണ്ട്. എല്ലാ രാമനവമി ദിനത്തിലും ഉച്ചയ്ക്ക് വിഗ്രഹത്തിന്റെ നെറ്റിയിൽ സൂര്യപ്രകാശം പതിച്ച് ശ്രീരാമന്റെ ആചാരപരമായ അഭിഷേകത്തിനായി ഇത് ഉപയോഗിക്കും.
മറ്റൊരു പ്രത്യേകത അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്നത് പ്രശസ്തമായ ചന്ദ്രപൂർ തേക്ക് തടിയാണ്.നൂറുകണക്കിനു വർഷങ്ങളായാലും ചന്ദ്രപൂർ തേക്കിൽ ചിതലിന്റെ ആക്രമണം ഉണ്ടാകില്ല. തടിയിൽ എണ്ണയുടെ അംശം വളരെ കൂടുതലായതിനാലാണ് വർഷങ്ങളോളം ചിതലെടുക്കാത്തത്. കുറഞ്ഞത് 500 മുതൽ 600 വർഷം വരെ ഈ തടിയിൽ ചിതലിന്റെ ആക്രമണം ഉണ്ടാകില്ല.കൂടാതെ തടി വളരെ മിനുസമുള്ളതാണ്. തവിട്ട് നിറമാണ് ഈ തേക്കിൻ തടിയ്ക്ക്. കാഴ്ചയിലും വളരെ ആകർഷകമാണ്.
പൗരാണിക ഇന്ത്യൻ സാങ്കേതിക പാരമ്പര്യത്തിന്റെയും, നൂതനമായ ഇന്ത്യൻ സാങ്കേതിക വിദ്യയുടെയും മനോഹരമായ സമന്വയത്തിലൂന്നിയുള്ള ഒരു വസ്തു വിദ്യാ അത്ഭുതമാണ് അയോദ്ധ്യയിലെ രാമക്ഷേത്രം എന്ന് പറഞ്ഞാൽ അത് ഒരല്പം പോലും വസ്തുതയിൽ നിന്ന് മാറി നിൽക്കുന്ന ഒന്നല്ല
ജനുവരി 22ന് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ശ്രീരാമന്റെ മഹാക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തപ്പെടും. ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ശ്രീരാമനെ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് സ്ഥിതി ചെയ്യുന്ന രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ തിരഞ്ഞെടുത്ത ദിവസം 2024 ജനുവരി 22 ആണ്.
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ജനുവരി 22 പൗഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശി തീയതിയാണ്. ഈ ദിവസം മകയിരം നക്ഷത്രത്തിന്റെയും യോഗ ബ്രഹ്‌മത്തിന്റെയും സമയമാണ്. ജനുവരി 22ന് രാവിലെ 8.47ന് ഇന്ദ്രയോഗം ആരംഭിക്കും. കര്‍മ്മ ദ്വാദശി ജനുവരി 22 ന് ആഘോഷിക്കും. വിശ്വാസമനുസരിച്ച്, ഈ ദിവസമാണ് മഹാവിഷ്ണു കൂര്‍മ്മ അവതാരമെടുത്ത് സമുദ്ര മഥനത്തിനായി സഹായിച്ചത്. ശ്രീരാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണ്, അതിനാല്‍ ഈ ദിവസം വളരെ പ്രധാനമാണ്
പുരാണഗ്രന്ഥങ്ങള്‍ അനുസരിച്ച് ഈ ദിവസം മഹാവിഷ്ണു ഒരു ആമയായി അവതരിക്കുകയും സമുദ്രം കടയുന്നതില്‍ സഹായിക്കുകയും ചെയ്തു. മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമന്‍. അതിനാല്‍, ഈ ദിവസം രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു, അതുകൊണ്ടാണ് ഈ ദിവസം ഈ ശുഭകരമായ ചടങ്ങിനായി തിരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha























