അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ ആഘോഷ പരിപാടികള്‍... ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും പ്രധാനമായും ചടങ്ങുകള്‍ നടക്കുക, തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും ബി ജെ പി നേതാക്കളും പങ്കെടുക്കും, വിവിധ സംസ്ഥാനങ്ങളില്‍ പൊതു അവധി, കേരളത്തിലെ അടക്കം കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചവരെ അവധിയായിരിക്കും

അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ ആഘോഷ പരിപാടികള്‍... ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും പ്രധാനമായും ചടങ്ങുകള്‍ നടക്കുക, വിവിധ സംസ്ഥാനങ്ങളില്‍ പൊതു അവധി, കേരളത്തിലെ അടക്കം കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചവരെ അവധിയായിരിക്കും
തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും ബി ജെ പി നേതാക്കളും പങ്കെടുക്കും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിലാകും പങ്കെടുക്കുക. വൈകുന്നേരം വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും ബി ജെ പി ആഹ്വാനം ചെയ്തു.
അതേസമയം അയോധ്യ പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ ആഘോഷ പരിപാടികളാണ് നടക്കുക. അയോധ്യ പ്രതിഷ്ഠാദിനം ഉത്തരേന്ത്യയില്‍ വലിയ ആഘോഷമാണ് സംഘപരിവാര്‍ സംഘടനകളുടെയും വ്യാപാര സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്നത്. വിവിധ ക്ഷേത്രങ്ങളിലും നഗരങ്ങളിലും വലിയ ആഘോഷങ്ങള്‍ പുരോഗമിക്കുന്നു.
തെരുവുകളിലും ക്ഷേത്രങ്ങള്‍ക്ക് മുന്നിലും വാഹനങ്ങളിലുമെല്ലാം ജയ് ശ്രീറാം എന്നെഴുതിയ കൊടി തോരണങ്ങളാണ് ഡല്‍ഹിയടക്കമുള്ള നഗരങ്ങളില്‍ കാണുന്നത്. എവിടേക്ക് നോക്കിയാലും വലിയ ഫ്‌ലക്‌സ് ബോര്‍ഡുകളും ഇവിടങ്ങളില്‍ കാണാം. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘപരിവാര്‍ സംഘടനകളെ കൂടാതെ ഇതര രാഷ്ട്രീയപാര്‍ട്ടികളും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ദില്ലിയിലെ പ്രധാനവ്യാപാരകേന്ദ്രമായ സരോജനി മാര്‍ക്കറ്റില്‍ ഇന്ന് 51 കിലോ ലഡു വിതരണം ചെയ്യും. ചിരാതും തെളിക്കും. പ്രതിഷ്ഠദിനത്തോട് മുന്നോടിയായി ക്ഷേത്രങ്ങളിലും വന്‍ തിരക്കാണ്.
ഭോപ്പാല്‍, ജയ്പൂര്‍, നോയിഡ, ഇന്‍ഡോര്‍, കൊല്‍ക്കത്ത ഉള്‍പ്പെടെ നഗരങ്ങളിലും വിപുലമായ ആഘോഷങ്ങളുണ്ട്.പ്രതിഷ്ഠദിനത്തില്‍ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടത്താനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം.
അതേസമയം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തില്‍ ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























