അയോധ്യയില്‍ പ്രാണപ്രതിഷ്ഠ... സ്വര്‍ണസൂചിയില്‍ അഞ്ജനമെഴുതിയതോടെ ശ്രീരാമദേവന്‍ സ്വന്തം അയോധ്യയിലേക്ക് മിഴി തുറന്നു... അയോധ്യ രാമ ക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു, പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

അയോധ്യയില്‍ പ്രാണപ്രതിഷ്ഠ... സ്വര്‍ണസൂചിയില്‍ അഞ്ജനമെഴുതിയതോടെ ശ്രീരാമദേവന്‍ സ്വന്തം അയോധ്യയിലേക്ക് മിഴി തുറന്നു... അയോധ്യ രാമ ക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു, പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി
ശംഖനാദം മുഴങ്ങി. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.
പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്.
ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങില്‍ മുഖ്യ യജമാനനായിട്ടായിരിക്കും പ്രധാനമന്ത്രി പങ്കെടുത്തത്. ചടങ്ങിന് സാക്ഷ്യം വഹിക്കാനായി വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്.
സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തി. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha























