കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് ആദ്യ ട്രെയിൻ...ആസ്ത സ്പെഷ്യൽ’...ഐആർസിടിസി വഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്...തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഫെബ്രുവരി 22-ന്..ട്രെയിൻ സർവീസുണ്ടാകും...

രാമജന്മഭൂമിയിലെ ശ്രീരാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനായി ഒരുങ്ങി അയോധ്യ. നഗര ഗ്രാമ വ്യത്യാസമില്ലാതെ ഉത്സവലഹരിയിലാണ് രാജ്യമെങ്ങുമുള്ള ശ്രീരാമ ഭക്തർ. വിപുലമായ ക്രമീകരണങ്ങളാണ് ആഘോഷ ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികളെ വരവേൽക്കാനായി ഏർപ്പെടുത്തിയിരിക്കുന്നത്.അയോധ്യയാകെ ശ്രീരാമഭക്തിയുടെ അന്തരീക്ഷമാണ് നിറഞ്ഞ് നിൽക്കുന്നത്. പ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 മുതൽ 12.30 വരെയാണ്. ക്ഷേത്രവും പരിസരവും പൂക്കളും കൊടി തോരണങ്ങളാലും അലങ്കരിച്ചിട്ടുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ സമാപന ദിവസത്തിൽ വിവിധ പുണ്യനദികളുടെയും ജലാശയങ്ങളുടെയും ജലം കൊണ്ട് രാംലല്ലയെ അഭിഷേകം നടത്തും. അതിനിടയിൽ കേരളത്തിൽ ഉള്ളവർക്ക് ഒരു സന്തോഷ വാർത്തയാണ് ഇത് .
കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് ആദ്യ ട്രെയിൻ 30-ന്. ‘ആസ്ത സ്പെഷ്യൽ’ പാലക്കാട് നിന്ന് രാത്രി 7.10-ന് ട്രെയിൻ പുറപ്പെടും. ഫെബ്രുവരി രണ്ട്, ഒൻപത്, 14,19,24 ,29 തീയതികളിൽ പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകും. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.ഫെബ്രുവരി മൂന്ന്, എട്ട്, 13,18, 23,28, മാർച്ച് നാല് എന്നീ തീയതികളിൽ അയോദ്ധ്യയിൽ നിന്ന് തിരികെ ട്രെയിൻ സർവീസ് ഉണ്ടാകും.യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങൾ ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളിലെ ഉന്നത റെയിൽവേ -സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാകും. ഐആർസിടിസി വഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്. ഓരോ ദിവസവും 10,000 യാത്രക്കാർ ട്രെയിൻ മാർഗം അയോദ്ധ്യയിലെത്തുമെന്നാണ് കണക്കുകൂട്ടൽ.തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഫെബ്രുവരി 22-ന് അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിനുണ്ടാകും.
വർക്കല, കോട്ടയം, എറണാകുളം ടൗൺ, ആലുവ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.ഇനിയിപ്പോൾ അയോധ്യയിലേക്കാണ് രാജ്യം മുഴുവൻ നോക്കി കൊണ്ട് ഇരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാവിലെ 10. 30 ഓടെ എത്തും. ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന അദ്ദേഹം സരയൂ നദിയിൽ സ്നാനം നടത്തും. ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ യജമാന സ്ഥാനത്താണ് നരേന്ദ്ര മോദി. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രധാനമന്ത്രി ദർശനം നടത്തി.ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് അടക്കമുള്ള ക്ഷേത്രട്രസ്റ്റികളുടെ സാന്നിധ്യത്തിലാണ് നാളെ പ്രാണപ്രതിഷ്ഠ നടക്കുന്നത്. ഏഴായിരത്തോളം വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിനായി അയോദ്ധ്യയിൽ വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമായവരും പ്രാണപ്രതിഷ്ഠാ ചടങ്ങിലെ മുഖ്യാതിഥികളാണ്. ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ മുതൽ വ്യവസായ പ്രമുഖരായ മുകേഷ് അംബാനിയും
ഗൗതം അദാനിയും വരെ ചടങ്ങിൽ അതിഥികളായെത്തും. കായിക പ്രതിഭകളായ സച്ചിൻ ടെൻഡുൽക്കർ, എംഎസ് ധോണി വിരാട് കോലി എന്നിവരടക്കം പ്രമുഖ കായികതാരങ്ങൾ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കും.ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങുകൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിഷ്ഠയ്ക്ക് ശേഷം രാമക്ഷേത്ര ഉദ്ഘാടനത്തിനെത്തിയ എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.ക്ഷണിക്കപ്പെട്ട 7000 അതിഥികളാണ് അയോദ്ധ്യയിലെത്തുന്നത്. പ്രാണപ്രതിഷ്ഠകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവസാനവട്ട ഒരുക്കത്തിലാണ് അയോദ്ധ്യാപുരി. സന്ന്യാസി ശ്രേഷ്ഠർ, രാഷ്ട്രീയ, സിനിമ, കായിക, വ്യവസായ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ ചടങ്ങിന് സാക്ഷിയാകും.
നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കാളികളാകും. മുകേഷ് അംബാനി, ഗൗതം അദാനി, കുമാർ മംഗളം ബിർള എന്നിവരുൾപ്പെടെ ഇന്ത്യയിലെ അതിസമ്പന്നരായ ചുരുക്കം ചിലർ പങ്കെടുത്തേക്കുമെന്നാണ് സൂചന.രാജ്യത്തിന്റെയും ലോകത്തിന്റെയും നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് രാമഭക്തരാണ് അയോധ്യയിലെത്തിക്കൊണ്ടിരിക്കുന്നത്. ക്ഷേത്രങ്ങളിൽ കീർത്തനവും ഭജനയും രാമായണവും തുടർച്ചയായി പാരായണം ചെയ്യുന്നു. റോഡുകളിൽ ആളുകൾ ശ്രീരാമ മന്ത്രം ജപിക്കുന്നു. പൊതുജനങ്ങൾക്ക് ദർശനം ചൊവ്വാഴ്ച മുതലായിരിക്കും.
https://www.facebook.com/Malayalivartha























