ശ്രീരാമരന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ നീതിനല്‍കിയ ഇന്ത്യന്‍ ജുഡീഷ്യറിയോട് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി... അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം...

ശ്രീരാമരന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ നീതിനല്‍കിയ ഇന്ത്യന്‍ ജുഡീഷ്യറിയോട് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം പതിറ്റാണ്ടുകളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് എന്റെ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിയമം അനുസരിച്ചാണ് രാമക്ഷേത്രം നിര്‍മിച്ചത്' മോദി പറഞ്ഞു.
രാമക്ഷേത്രം നിര്‍മിക്കാന്‍ കാലതാമസം വന്നതില്‍ രാമന്‍ നമ്മോട് ക്ഷമിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.'ഞങ്ങളുടെ സ്‌നേഹത്തിലും തപസ്സിലും എന്തോ കുറവുണ്ടായതിനാല്‍ ഞാന്‍ രാമനോട് മാപ്പ് ചോദിക്കുന്നു, കാരണം ഈ ജോലി (രാമക്ഷേത്ര നിര്‍മ്മാണം) വര്‍ഷങ്ങളോളം നടക്കാതെ പോയി. എന്നിരുന്നാലും, ആ വിടവ് ഇന്ന് നികത്തപ്പെട്ടു, ശ്രീരാമന്‍ നമ്മോട് ക്ഷമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാംലല്ല ഇനി ടെന്റില്‍ താമസിക്കില്ല,അത് ഗംഭീരമായ ക്ഷേത്രത്തിലാകും ഇന്ന്മുതല്‍ താമസിക്കുക. നൂറ്റാണ്ടുകളുടെ അഭൂതപൂര്‍വമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗങ്ങള്‍ക്കും തപസ്സിനും ശേഷം നമ്മുടെ ശ്രീരാമന്‍ വന്നിരിക്കുന്നു. രാമന്‍ തര്‍ക്കമല്ല പരിഹാരമാണ്.
ജനുവരി 22-ലെ സൂര്യോദയം ഒരു അത്ഭുതകരമായ തിളക്കം കൊണ്ടുവന്നു. ജനുവരി 22, 2024, കലണ്ടറില്‍ എഴുതിയിരിക്കുന്ന വെറുമൊരു തീയതിയല്ല. അത് ഒരു പുതിയ സമയചക്രത്തിന്റെ തുടക്കമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ആളുകള്‍ ഈ തീയതിയും നിമിഷവും ഓര്‍ക്കും. രാമന്റെ പരമമായ അനുഗ്രഹമാണ് നാം അതിന് സാക്ഷ്യം വഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 11 ദിവസമായി, വിവിധ ഭാഷകളിലും വിവിധ സംസ്ഥാനങ്ങളിലും രാമായണം കേള്‍ക്കാന്‍ എനിക്ക് അവസരം ലഭിച്ചെന്നും കേരളത്തിലെ തൃപ്രയാര്‍ ക്ഷേത്രത്തിലടക്കം സന്ദര്‍ശിച്ച കാര്യവും പ്രധാനമന്ത്രി പ്രംസഗത്തിനിടെ പറഞ്ഞു.
രാഷ്ട്രം ഒരു പുതിയ ചരിത്രം എഴുതുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, രാമക്ഷേത്ര നിര്‍മാണം ഇന്ത്യന്‍ സമൂഹത്തിന്റെ പക്വതയുടെ പ്രതിഫലനമാണ്. ഇത് കേവലം വിജയമല്ല, വിനയത്തിന്റെ കൂടി അവസരമാണും അദ്ദേഹം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha























