Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

മാലദ്വീപില്‍ ഗുരുതര രോഗാവസ്ഥയിലായിരുന്ന 14 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍, പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് എതിരേ രൂക്ഷവിമര്‍ശനം....ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം എയര്‍ലിഫ്റ്റിനായി ഉപയോഗിക്കുന്നത് വിലക്കിയതിന്..രൂക്ഷ വിമർശനം...

22 JANUARY 2024 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

മാലദ്വീപില്‍ ഗുരുതര രോഗാവസ്ഥയിലായിരുന്ന 14 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് എതിരേ രൂക്ഷവിമര്‍ശനം.ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം എയര്‍ലിഫ്റ്റിനായി ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ മാലിദ്വീപില്‍(Maldives) 14 വയസുകാരന്‍ മരിച്ചു. പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിമാനം ഉപയോഗിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്ട്രോക്ക് ബാധിച്ച കുട്ടിയെ(Maldivian boy) ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വീട്ടില്‍ നിന്ന് തലസ്ഥാന നഗരമായ മാലെയിലേക്ക് കൊണ്ടുപോകാനാണ്(medical evacuation) കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ അടിയന്തരമായി കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടി ക്രമീകരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍, അഭ്യര്‍ഥന ലഭിച്ച് 16 മണിക്കൂറുകള്‍ പിന്നിട്ടപ്പോൾ ഏവിയേഷന്‍ അധികൃതര്‍ നടപടികളെടുത്തു.

 

വില്‍മിങ്ടണ്‍ ദ്വീപിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാലിയിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് ഏറെ വൈകി ചാർട്ടേഡ് വിമാനത്തിൽ കുട്ടിയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാലദ്വീപ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദ്വീപിലെ മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം(India-Maldives row) വഷളായ സമയത്താണ് ഈ സംഭവവികാസം.മസ്തിഷ്‌കാഘാതം ഉണ്ടായ ഉടന്‍ തന്നെ കുട്ടിയെ മാലെയിലെത്തിക്കാന്‍ ഞങ്ങള്‍ ഐലന്‍ഡ് ഏവിയേഷനെ വിളിച്ചെങ്കിലും അവര്‍ ഞങ്ങളുടെ കോളുകള്‍ക്ക് മറുപടി നല്‍കിയില്ല. വ്യാഴാഴ്ച രാവിലെ 8:30 ന് അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. അത്തരം കേസുകള്‍ക്ക് എയര്‍ ആംബുലന്‍സ് ഉറപ്പാക്കുക എന്നതാണ് ഏക പരിഹാരം,' മാലിദ്വീപ് മാധ്യമമായ അദാധു റിപ്പോർട്ട് ചെയ്തു.

ഒടുവില്‍ കുടുംബം ആവശ്യപ്പെട്ട് 16 മണിക്കൂറിന് ശേഷമാണ് കുട്ടിയെ മാലെയിലെത്തിച്ചത്.'അഭ്യര്‍ത്ഥനയ്ക്ക് ശേഷം ഉടന്‍ തന്നെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു, എന്നാല്‍ ''നിര്‍ഭാഗ്യവശാല്‍, അവസാന നിമിഷം വിമാനത്തിലെ സാങ്കേതിക തകരാര്‍ കാരണം ആസൂത്രണം ചെയ്തതുപോലെ വഴിതിരിച്ചുവിടല്‍ നടന്നില്ല.', എയര്‍ലിഫ്റ്റ് ചെയ്യാനുള്ള അപേക്ഷ സ്വീകരിച്ച ആസന്ധ കമ്പനി ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.സംഭവത്തിന് പിന്നാലെ ജനപ്രതിനിധികളടക്കം സര്‍ക്കാരിനെതിരെ രംഗത്തെത്തി. 'ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തൃപ്തിപ്പെടുത്താന്‍ ആളുകള്‍ അവരുടെ ജീവന്‍ പണയം വയ്‌ക്കേണ്ടതില്ല', കുട്ടിയുടെ മരണത്തെക്കുറിച്ച് പ്രതികരിച്ച മാലിദ്വീപ് എംപി മീകെയില്‍ നസീം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു.

 

അതേസമയം മാലിദ്വീപില്‍ വിന്യസിച്ചിരിക്കുന്ന സൈനിക ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പരിഹാരം കണ്ടെത്താന്‍ ഇന്ത്യ പരിശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.മാലിയിലെ ഉന്നതതല ഇന്ത്യ- മാലിദ്വീപ് കോര്‍ ഗ്രൂപ്പിന്റെ ആദ്യ യോഗത്തിനിടയിലാണ് ഈ പ്രഖ്യാപനം. പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിന്റെ നേതൃത്വത്തിലുള്ള മാലിദ്വീപ് സര്‍ക്കാര്‍ മാര്‍ച്ച് 15 വരെ ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാന്‍ സാവകാശം നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമായും മാനുഷിക സഹായത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന രണ്ട് നൂതന ലൈറ്റ് ഹെലികോപ്റ്ററുകളുടെയും (എഎല്‍എച്ച്) മാലിദ്വീപിന് ഇന്ത്യ നല്‍കിയ ഒരു ഡോര്‍ണിയര്‍ വിമാനത്തിന്റെയും പ്രവര്‍ത്തനത്തിന് ഈ ഉദ്യോഗസ്ഥര്‍ അത്യന്താപേക്ഷിതമാണ്. നേരത്തെ മുയിസുവിന്റെ നടത്തിയ ചൈനാ സന്ദര്‍ശനവും മാര്‍ച്ച് 15 സമയപരിധി നിശ്ചയിച്ച ഗവണ്‍മെന്റിന്റെ നിര്‍ബന്ധവും സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരുന്നു.

 

ചരിത്രപരമായി, അവശ്യസാധനങ്ങളും സഹായങ്ങളും നല്‍കിക്കൊണ്ട് ഇന്ത്യ മാലിദ്വീപുമായി ശക്തമായ ബന്ധം നിലനിര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെയാണ് ഇന്ത്യയുടെ സൈനികരെ പിന്‍വലിക്കാനുള്ള അന്ത്യശാസനം വന്നത്.ചൈനയോട് ചായ്‌വ് പ്രകടിപ്പിക്കുന്ന മുയിസു, വിമാനം പ്രവര്‍ത്തിപ്പിക്കുന്നവരുള്‍പ്പെടെയുള്ള എല്ലാ ഇന്ത്യന്‍ സൈനികരെയും പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന COP28 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയം ഉയര്‍ന്നുവന്നു.ഇന്ത്യ നല്‍കുന്ന വിമാനത്തിന്റെ ഭാവി ഓപ്പറേഷന്‍ സംബന്ധിച്ച് ഇന്ത്യ- മാലിദ്വീപ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ 500-ലധികം മെഡിക്കല്‍ ഒഴിപ്പിക്കലുകളും നിരവധി സമുദ്ര സുരക്ഷാ ദൗത്യങ്ങളും നടത്തിയെന്നത് ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (4 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (46 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (52 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends