അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ന്യൂയോർക്കിലും ആഘോഷം...ടൈം സ്‌ക്വയറിൽ ശ്രീരാമചന്ദ്രന്റെ ചിത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.... മേഖലയിലെ ഇന്ത്യൻ സമൂഹം ഒത്തുചേർന്ന് ശ്രീരാമ ഭജനുകൾ ആലപിച്ചു....

ഇക്ഷ്വാകു വംശത്തിലെ ശ്രീരാമൻ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആഹ്ലാദനിറവിലാണ് അയോദ്ധ്യ നഗരം. ഇന്നേ ദിവസം ഓരോ ശ്രീരാമ ഭക്തനും അയോദ്ധ്യയിലെത്താൻ കൊതിക്കുന്നുണ്ട്. രാജ്യം മുഴുവൻ ആഹ്ലാദ തിമിർപ്പിലാണ് ഈ നിമിഷത്തിൽ നമ്മുടെ രാജ്യത്തു മാത്രമല്ല . ഭാരതത്തിനു പുറത്തും അയോധ്യയിലെ പ്രാണ പ്രതിഷ്ട ചടങ്ങുകളുടെ ആഘോഷങ്ങൾ നടക്കുന്നുണ്ട്. അതിന്റെയൊക്കെ ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ന്യൂയോർക്കിലും ആഘോഷം. ടൈം സ്‌ക്വയറിൽ ശ്രീരാമചന്ദ്രന്റെ ചിത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. മേഖലയിലെ ഇന്ത്യൻ സമൂഹം ഒത്തുചേർന്ന് ശ്രീരാമ ഭജനുകൾ ആലപിച്ചു. ഇതുസംബന്ധിച്ച ചിത്രങ്ങൾ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.ടൈം സ്‌ക്വയറിൽ ഒത്തുകൂടിയ ഭാരതീയർ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചായിരുന്നു എത്തിയത്.
രാമഭജനുകളും ഗീതങ്ങളും പാടി അവർ പ്രാണപ്രതിഷ്ഠ ആഘോഷിക്കുകയാണ്. ജയ് ശ്രീറാം എന്നെഴുതിയ കാവിക്കൊടികളുമേന്തിയാണ് ഇന്ത്യൻ സമൂഹം ഒത്തുകൂടിയിരിക്കുന്നത്.പ്രാണപ്രതിഷ്ഠാ ചടങ്ങിനായി ഏതാനും മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഉച്ചയ്‌ക്ക് 2.20ന് ചടങ്ങ് ആരംഭിക്കും. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഏഴായിരത്തിലധികം വിശിഷ്ട വ്യക്തികൾ ചടങ്ങിന്റെ ഭാഗമാകും.കൂടാതെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ആശംസകൾ അറിയിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ. ഭാരതത്തിലെ ജനങ്ങൾക്ക് ഇന്ന് കാത്തിരിപ്പിന്റെയും ആഘോഷത്തിന്റെയും നിമിഷമാണ്. ലോകമെമ്പാടുമുള്ള ഭക്തർക്ക് ഇതൊരു ചരിത്ര നിമിഷമാണ്.
അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം സന്ദർശിക്കാൻ കഴിയുന്നതിൽ ഞാൻ സന്തോഷവാനാണ്. -അംബാസഡർ നൂർ ഗിലോൺ ട്വീറ്റ് ചെയ്തു.രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകളുമായി ന്യൂസിലൻഡ് മന്ത്രിമാരും രംഗത്തെത്തിയിരുന്നു. ജയ് ശ്രീറാം വിളികളോടെയായിരുന്നു ആശംസകൾ. 500 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അയോദ്ധ്യയിൽ ക്ഷേത്രമുയരുന്നത്. ക്ഷേത്രം യാഥാർത്ഥ്യമാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എല്ലാ ഭാരതീയർക്കും അഭിനന്ദനങ്ങളെന്നാണ് ന്യൂസിലൻഡ് നിയമമന്ത്രി ഡേവിഡ് സെയ്മർ പറഞ്ഞത്.മോദിയുടെ നേതൃത്വത്തിന്റെയും ഇച്ഛയുടേയും പ്രതിഫലനമാണ് രാമക്ഷേത്രമെന്ന് ഗോത്രജന വകുപ്പ് മന്ത്രി മെലീസ ലീയും അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള ഭാരതീയർക്ക് ആശംസകൾ നേരുന്നതായും അവർ പറഞ്ഞു.അതെ സമയം ഇന്ന് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമേ രാമക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ.പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബോളിവുഡ് താരങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ടായിരുന്നു.
താരങ്ങളെല്ലാം അയോദ്ധ്യയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. വിക്കി കൗശൽ-കത്രീന കൈഫ്, രൺബീർ കപൂർ-ആലിയ ഭട്ട്, മാധുരി ദീക്ഷിത് ഭർത്താവ് തുടങ്ങിയവരെല്ലാം മുംബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. പരമ്പരാഗത വസ്ത്രത്തിലായിരുന്നു താരങ്ങളെല്ലാം വിമാനത്താവളത്തിലെത്തിയത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ആയുഷ്മാൻ ഖുറാന, കങ്കണ റണാവത്ത്, ടൈഗർ ഷ്‌റോഫ് തുടങ്ങിയ ബോളിവുഡ് താരങ്ങളും ആശാ ഭോസ്ലെ ഉൾപ്പെടെയുള്ള പ്രശസ്ത ഗായകരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.സന്യാസികൾക്കും കലാ, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്ത് നിന്നുള്ള 8000ത്തോളം പേർക്കുമാണ് അയോദ്ധ്യയിലേക്ക് ഇന്ന് ക്ഷണം ലഭിച്ചിരിക്കുന്നത്. പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാണ് രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂർത്തം.
https://www.facebook.com/Malayalivartha























