നിര്‍ണായക യോഗം... കമല്‍ ഹാസന്റെ പാര്‍ട്ടി ആയ മക്കള്‍ നീതി മയ്യത്തിന്റെ അടിയന്തര യോഗം ഇന്ന് ചെന്നൈയില്‍... ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും

നിര്‍ണായക യോഗം... കമല്‍ ഹാസന്റെ പാര്‍ട്ടി ആയ മക്കള്‍ നീതി മയ്യത്തിന്റെ അടിയന്തര യോഗം ഇന്ന് ചെന്നൈയില്‍ ചേരും. രാവിലെ 11:30നാണ് നിര്‍വഹക സമിതി ചേരുക. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. മക്കള്‍ നീതി മയ്യം, ഡിഎംകെ സഖ്യത്തില്‍ ചേരുമെന്ന അഭ്യൂഹത്തിനിടെ ആണ് നിര്‍ണായക യോഗം നടക്കുന്നത്.
അതേസമയം ഡിഎംകെയുമായുള്ള സഖ്യം സംബന്ധിച്ച് തീരുമാനം ആയില്ലെന്നും താന്‍ എവിടെ മത്സരിക്കണം എന്നതില്‍ ഉടന്‍ പ്രഖ്യാപനം പ്രതീകശിക്കാം എന്നുമാണ് കമല്‍ ഹാസന്‍ പറയുന്നത്. കമല്‍ ഹസന്‍ മത്സരിക്കാനായി ആഗ്രഹിക്കുന്ന കോയമ്പത്തൂരില്‍ , കഴിഞ്ഞ തവണ ഡിഎംകെ സഖ്യത്തിലെ സിപിഎം ആണ് ജയിച്ചത്.
https://www.facebook.com/Malayalivartha























